കാരക്കാസ് > അമേരിക്കന്‍ ഉപരോധം നേരിടേണ്ടിവരുന്നതില്‍ അഭിമാനമുണ്ടെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മഡുറോ അമേരിക്കയെ ഭയക്കുന്നില്ലെന്ന് തുറന്നടിച്ചത്.
എന്ത് ഉപരോധം വേണമെങ്കിലും ഏര്പ്പെടുത്തിക്കോളൂ, താന്‍ സ്വതന്ത്രജനതയുടെ നേതാവാണെന്ന് മഡുറോ പറഞ്ഞു. മഡുറോക്ക് നേരെ ഉപരോധമേര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മഡുറോയുടെ മറുപടി. വെനസ്വേലയുടെ ജനാധിപത്യ സര്‍ക്കാരിനുനേരെയുള്ള സാമ്രാജ്യത്വ ആക്രമണമാണ് ഉപരോധമെന്നും മഡുറോ പറഞ്ഞു.