21 April Sunday

മഡൂറോയെ പുറത്താക്കാൻ യുഎന്നിൽ കരുനീക്കവുമായി അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

വാഷിങ‌്ടൺ > വെനസ്വേലയിൽ പൊതുതെരെഞ്ഞടുപ്പ‌് നടത്താൻ യുഎൻ സുരക്ഷാ കൗൺസിലിൽ പ്രമേയം അവതരിപ്പിച്ച‌് അമേരിക്ക. വെനസ്വേലയിൽ ഭരണഘടനാപരമായി പ്രവർത്തിക്കുന്നത് ദേശിയ അസംബ്ലി മാത്രമാണ‌്. എത്രയും പെട്ടെന്ന‌് അന്താരാഷ്ട്ര നിരീക്ഷണത്തിലുള്ള സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തണം. ഇതിനായി യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് തന്റെ അധികാരം ഉപയോഗിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. 

സുരക്ഷാ കൗൺസിലിൽ വീറ്റോ അധികാരം ഉപയോഗിച്ച‌് റഷ്യയും‌ ചൈനയും പ്രമേയത്തെ എതിർക്കുമെന്നാണ‌് നയതന്ത്രജ്ഞർ പറയുന്നത്. കഴിഞ്ഞ മെയിൽ അന്താരാഷ്ട്ര നീരീക്ഷണത്തിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 67.4 ശതമാനം വോട്ട‌് നേടിയാണ‌് മഡൂറോ അധികാരത്തിലേറിയത‌്.
 
വെനസ്വേലൻ ഭരണഘടനയ‌്ക്ക് വിരുദ്ധമായാണ് ജൂവാൻ ഗൂഅയിഡോ അമേരിക്കയുടെ പിന്തുണയോടെ ഇടക്കാല പ്രസിഡന്റായി സ്വയം അവരോധിച്ചിരുന്നു. ഇതിനുപിന്നാലെ മഡൂറോ സർക്കാരിനെ താഴെയിറക്കാൻ തീവ്രശ്രമമാ‌ണ‌് അമേരിക്ക നടത്തുന്നത‌്.


പ്രധാന വാർത്തകൾ
 Top