ന്യൂയോര്‍ക്ക്
കനത്ത മഴയെത്തുടര്‍ന്ന് അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കില്‍ വെള്ളപ്പൊക്കം. താഴ്-ന്ന പ്രദേശങ്ങൾ, ദേശീയപാതകൾ, വിമാനത്താവളം, സബ്-വേകൾ എന്നിവിടങ്ങളിൽ വെള്ളംകയറി. ലാ ഗാല്‍ഡിയ വിമാനത്താവളത്തിന്റെ ഒരു ടെര്‍മിനല്‍ അടച്ചിട്ടു. വെള്ളിയാഴ്ച പലയിടങ്ങളിലും 20 സെന്റിമീറ്റര്‍വരെ മഴ രേഖപ്പെടുത്തി. പൊതുസ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതോടെ ജനജീവിതം സ്തംഭിച്ചു. എന്നാല്‍, അപകടമോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ന്യൂയോര്‍ക്ക് സിറ്റി, ലോങ് ഐലന്‍ഡ്, ഹഡ്സണ്‍ വാലി എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആളുകള്‍ സുരക്ഷിതരായിരിക്കണമെന്നും പ്രളയബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. നഗരത്തില്‍ 2021ലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 40 പേര്‍ മരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..