04 December Friday

140 കുടിയേറ്റക്കാർ സെനഗലിൽ ബോട്ട്‌ മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


ഡാകർ
യൂറോപ്പിലേക്ക്‌ കുടിയേറാൻ പോവുകയായിരുന്നവർ സഞ്ചരിച്ച ബോട്ട്‌ തീപിടിച്ച്‌ കടലിൽ മുങ്ങി 140 പേർ മരിച്ചു. 59 പേരെ രക്ഷപ്പെടുത്തി. 20 മൃതദേഹംമാത്രമേ കണ്ടെടുത്തിട്ടുള്ളൂ. എങ്കിലും ബോട്ടിൽ ഉണ്ടായിരുന്ന മറ്റുള്ളവർ മരിച്ചതായാണ്‌ കണക്കാക്കപ്പെടുന്നത്‌.

ഈ വർഷം കുടിയേറ്റശ്രമത്തിനിടെ കടലിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇത്‌. ഈ വർഷം ഇതുവരെ ഈ കടൽപാതയിൽ 414 പേർ കുടിയേറ്റശ്രമത്തിനിടെ മരിച്ചു. കുടിയേറ്റത്തിന്‌ ശ്രമിക്കുന്നവർ സുരക്ഷിതമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ അഭ്യർഥിച്ചു. തീരദേശപട്ടണമായ എംബൂറിൽനിന്ന്‌ കാനറി ദ്വീപുകളിലേക്ക്‌ പുറപ്പെട്ടതാണ്‌ ബോട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top