02 July Thursday

ചൈനീസ്‌ വിദ്യാർഥികൾക്ക്‌ യുഎസിൽ പ്രവേശനവിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


വാഷിങ്‌ടൺ
ചൈനീസ്‌ വിദ്യാർഥികളും ഗവേഷകരും അമേരിക്കയിൽ പ്രവേശിക്കുന്നത്‌ നിരോധിച്ച്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ വെള്ളിയാഴ്ച‌ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ബിരുദാനന്തര ബിരുദ, ഗവേഷക വിദ്യാർഥികളെ ഉപയോഗിച്ച്‌ ചൈനയുടെ പീപ്പിൾസ്‌ ലിബറേഷൻ ആർമി (പിഎൽഎ)യെ നവീകരിക്കാൻ അമേരിക്കയുടെ  സാങ്കേതികവിദ്യകളും ബൗദ്ധിക സ്വത്തും മറ്റും കൈക്കലാക്കാൻ ശ്രമിക്കുന്നതായാണ്‌ ട്രംപിന്റെ വാദം. 

അമേരിക്കയുടെ നടപടി വംശീയമാണെന്ന്‌ ചൈന പ്രതികരിച്ചു. മക്കാർത്തി യുഗത്തെ അനുസ്മരിപ്പിക്കുന്ന ശീതയുദ്ധമാണിത്‌. വിദ്യാർഥികളുടെ അവകാശങ്ങൾ ലംഘിക്കുന്നതിനെതിരെ ചൈനീസ്‌ വിദേശമന്ത്രാലയം വക്താവ്‌ ഷൗ ലിജ്യാൻ യുഎസിന്‌ മുന്നറിയിപ്പ്‌ നൽകി.


പ്രധാന വാർത്തകൾ
 Top