19 August Monday

വെനസ്വേലയിൽ ചൈനീസ‌് സഹായം

വെബ് ഡെസ്‌ക്‌Updated: Sunday Mar 31, 2019


കറാക്കസ‌്
നയതന്ത്ര സഹകരണത്തിന്റെ ഭാഗമായി ചൈന 65 ടൺ മരുന്നും മറ്റു അവശ്യവസ‌്തുക്കളുമടങ്ങുന്ന സഹായം വെനസ്വേലയിലെത്തിച്ചു.  ചൈന സഹായമെത്തിച്ചത‌് രാജ്യത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കാൻ സഹായിക്കുമെന്ന‌് വെനസ്വേലയുടെ വ്യവസായമന്ത്രി തരെക്ക‌് എൽ ഐസമി പറഞ്ഞു.

വെനസ്വേലയ‌്ക്കു അനുഭവിക്കുന്ന ആക്രമണങ്ങൾ, യുഎസ‌് അട്ടിമറി ശ്രമങ്ങൾ, തീവ്രവാദപ്രവർത്തനങ്ങൾ, ഉപരോധം, സാമ്പത്തികമായ പീഡനം തുടങ്ങിയവ ലോകത്തെവിടെയുമില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെനസ്വേല ചൈനയുടെ നയതന്ത്രപങ്കാളിയും സു‌ഹൃത്തുമാണെന്ന‌ും വെനസ്വേലൻജനത സമാധാനം നിലനിർത്താൻ കെൽപ്പുള്ളവരാണെന്നും  വെനസ്വേലയിലെ ചൈനീസ‌് അംബാസഡർ പറഞ്ഞു. റഷ്യ വെനസ്വേലയിൽ സൈനിക സഹായമെത്തിച്ചതിനെത്തുടർന്ന‌് സഹായിക്കുന്ന രാഷ‌്ട്രങ്ങൾക്കെതിരെ അമേരിക്ക ഭീഷണി മുഴക്കിയിരുന്നു. ഊർജമേഖലയിലും സൈനികമേഖലയിലും ഇരുരാജ്യങ്ങൾ തമ്മിൽ ശക്തമായ സഹകരണ കരാറുകൾ നിലവിലുണ്ട‌്. അമേരിക്കയുടെ ഉപരോധത്തെത്തുടർന്ന‌് മരുന്നും ശസ്‌ത്രക്രിയ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ വെനസ്വേല പ്രയാസമനുഭവിച്ചിരുന്നു. തുടർന്ന‌്, രാജ്യത്തെ ആരോഗ്യരംഗം ശക‌്തിപ്പെടുത്താൻ  പ്രസിഡന്റ‌് നിക്കോളസ‌് മഡൂറോ ചൈനയോട‌് സഹായം അഭ്യർഥിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top