27 May Monday

അഴിമതി വെളിപ്പെടുത്തിയ ഹോണ്ടുറാസ‌് മാധ്യമപ്രവർത്തകൻ അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 31, 2019


ടെഗുസിഗൽപ
ഹോണ്ടുറാസ‌് സർക്കാരിലെ അഴിമതികൾ തുറന്നുകാട്ടിയ മാധ്യമപ്രവർത്തകനെ അറസ്റ്റ‌് ചെയ‌്തു. ഡേവിഡ‌് റൊമേറൊ ‌എൽനറെയാണ‌് അപകീർത്തിക്കുറ്റം ചുമത്തി  കഴിഞ്ഞ ദിവസം 10 വർഷം തടവിന‌് ശിക്ഷിച്ചത‌്. 2016ലാണ‌് വാർത്താ വിശകലനം എന്ന പരിപാടിയിലൂടെ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും കോഴ വാങ്ങിയ വാർത്ത റൊമെറോ പുറത്തുവിട്ടത‌്. 

അറസ്റ്റ‌് തടയാനായി മൂന്നുദിവസം മുമ്പ‌് റെമേറൊ റെഡിയോ നിലയത്തിൽ സ്വയം പൂട്ടിയിട്ട‌് അറസ‌്റ്റ‌് ചെയ്യുംവരെ തത്സമയം പ്രക്ഷേപണം നടത്തി. റൊമെറോയെ ‌എങ്ങോട്ടാണ‌് നീക്കിയതെന്ന‌് അറിയില്ലെന്ന‌് ഭാര്യ ലിഡിയത‌് ഡിയസ‌് അറിയിച്ചു.

ഹോണ്ടുറാസിലെ മാധ്യമപ്രവർത്തകർക്കെതിരെ കേസ‌് ചുമത്തുന്ന നടപടി നിർത്തിവയ‌്ക്കണമെന്ന‌ മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം തള്ളിയാണ‌് അറസ‌്റ്റ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top