23 April Tuesday

ബ്രസീലിലെ അണക്കെട്ട് ദുരന്തം: മരിച്ചവരുടെ എണ്ണം 84 ആയി; അഞ്ചു പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 30, 2019

ബ്രസീലിയ> ബ്രസീലില്‍ 84 പേരുടെ മരണത്തിനിടയാക്കിയ അണക്കെട്ട്‌ ദുരന്തത്തിൽ അഞ്ച്‌ എഞ്ചിനീയർമാർ അറസ്റ്റിൽ. ഇവരെ 30 ദിവസത്തേക്ക്‌ റിമാഡ്‌ ചെയ്‌തു. അറസ്റ്റിലായവരിൽ മൂന്നു പേർ അണക്കെട്ട്‌ ഉടമകളായ വാലെ കമ്പനിയിലെ ജീവനക്കാരാണ്‌. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ബ്രസീലിലെ ബ്രുമാഡിന്‍ഹോ നഗരത്തിന്‌ സമീപം മൈനിങ് കമ്പനിയായ വാലെയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് തകര്‍ന്ന്.

അപകടത്തിൽ ഇതുവരെ 84 മൃതദേഹങ്ങളാണ്‌ കണ്ടെടുത്ത്‌. ഇതിൽ 42 പേരെയാണ്‌ തിരിച്ചറിയാനായത്‌. 276 പേരെ ഇനിയും കണ്ടെത്താനുണ്ട്‌. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. 2014 ൽ ബ്രസീലിലെ മരിയാനയിൽ ബിഎച്ച്പി ബില്ലിടണ്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഡാം തകര്‍ന്നും ദുരന്തമുണ്ടായിരുന്നു.

പ്രസിഡന്റിന്റെ നിർദേശപ്രകാരം 1000 ട്രൂപ്പ് സൈനികരാണു പ്രദേശത്തു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായാണു ഡാം അപകടത്തെ വിലയിരുത്തുന്നത്. 42 വർഷം പഴക്കമുള്ള ഡാമാണു തകർന്നത്.


പ്രധാന വാർത്തകൾ
 Top