വാഷിങ്ടൺ
ചൊവ്വയിൽ ഉൽക്ക പതിച്ച് വലിയതോതിൽ മഞ്ഞുകട്ടികൾ ചിതറിത്തെറിച്ചു. വിവരങ്ങളും ചിത്രങ്ങളും നാസ പുറത്തുവിട്ടു. ചൊവ്വാ പര്യവേക്ഷണ ലാൻഡറായ ഇൻസൈഡർ 2021 ഡിസംബർ 24ന് ഭൂമി കുലുക്കത്തിനു സമാനമായ നാല് പ്രകമ്പനം ചൊവ്വയിൽ രേഖപ്പെടുത്തിയിരുന്നു. ആ സമയം മാഴ്സ് റിക്കറൻസ് ഓർബിറ്റർ എടുത്ത ചിത്രങ്ങളിലാണ് കൂറ്റൻ ഗർത്തവും ചിതറിക്കിടക്കുന്ന മഞ്ഞുകട്ടികളും കണ്ടെത്തിയത്. ചൊവ്വയുടെ മണ്ണിനടിയിൽനിന്നുള്ള ഐസടക്കമുള്ള അവശിഷ്ടം 37 കിലോമീറ്ററോളം തെറിച്ചുവീണ നിലയിലാണ്.
ചൊവ്വാ പര്യവേക്ഷണം ആരംഭിച്ചശേഷം ഇത്രയും വ്യക്തമായ ഉൽക്കാപതനം ദൃശ്യമായിട്ടില്ലെന്ന് നാസ അവകാശപ്പെട്ടു. ചൊവ്വാ പ്രതലത്തിൽ ഐസുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിന്റെ അളവ്, സ്വഭാവം തുടങ്ങിയവയെപ്പറ്റി തർക്കമുണ്ട്. പുതിയ കണ്ടെത്തൽ ഈ രംഗത്ത് വഴിത്തിരിവാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..