21 October Wednesday

അർമേനിയ അസർബെയ്‌ജാൻ സംഘർഷം; 21 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


യേരേവാൻ  
നഗോർണോ –-കരാബഖ്‌ തർക്കമേഖലയെ സംബന്ധിച്ചുള്ള അർമേനിയ –-അസർബെയ്‌ജാൻ സംഘർഷം രണ്ടാം ദിവസത്തിലേക്ക്‌. 21 പേരിലധികം പേർ മരിച്ചു. നൂറുകണക്കിനാളുകൾക്ക്‌ പരിക്കേറ്റു. അർമേനിയയുടെ 550 സൈനികർ കൊല്ലപ്പെട്ടതായി അസർബെയ്‌ജാൻ പ്രതിരോധ മന്ത്രാലയം ഇന്റർഫാക്സ്‌ ന്യൂസ്‌ ഏജൻസിയോട്‌ പറഞ്ഞു. ഈ വാർത്ത അർമേനിയൻ അധികൃതർ നിഷേധിച്ചു. 200 പേർക്ക്‌ പരിക്കേറ്റതായി സ്ഥിരീകരിച്ചു. നഗോർണോ –-കരാബഖ് മേഖലയിൽ 31 സുരക്ഷാഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി‌ അധികൃതർ പറഞ്ഞു.

ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾ ഇരുരാജ്യങ്ങളും സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു. സമാധാന ചർച്ച നടത്താൻ മുൻകൈയെടുക്കാമെന്ന്‌ ഇറാൻ അറിയിച്ചു. ഇത്‌ സംബന്ധിച്ച്‌ ഇറാൻ വിദേശമന്ത്രി മുഹമ്മദ്‌ ജാവദ്‌ സരീഫ്‌ ഇരുരാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രിമാരോട്‌ ഫോണിൽ സംസാരിച്ചു.

എന്നാൽ, തുർക്കി അസർബായിജാന്‌ പിന്തുണ അറിയിച്ചു. അസർബെയ്‌ജാനിലേക്ക്‌ തുർക്കി 4000 സൈനികരെ വിട്ടുനൽകിയെന്ന അർമേനിയയുടെ ആരോപണം അസർബെയ്‌ജാൻ പ്രസിഡന്റ്‌ ഇൽഹാം അലിയേവ്‌ തള്ളി. ഞായറാഴ്ച രാവിലെയാണ്‌ നഗോർണോ –-കരാബഖ്‌ മേഖലയിൽ സംഘർമുണ്ടായത്‌. പ്രദേശം അസർബെയ്‌ജാന്റെ അതിർത്തിക്ക്‌ അകത്താണെങ്കിലും അർമേനിയൻ ഗോത്രസൈന്യത്തിന്റെ അധീനതയിലാണ്‌. 2016നുശേഷം നഗോർണോ –-കരാബഖ്‌ തർക്കമേഖലയിലുണ്ടായ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top