13 July Monday

ദരിദ്ര കുട്ടികളുടെ എണ്ണം 67.2 കോടിയാകും ; ലാറ്റിനമേരിക്കയിൽ 1.4 കോടി ജനങ്ങൾ പട്ടിണിയിലാകുമെന്ന്‌ യുഎൻ വേൾഡ്‌ ഫുഡ്‌ പ്രോഗ്രാം

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020


ഐക്യരാഷ്‌ട്രകേന്ദ്രം
വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ ദരിദ്രസാഹചര്യത്തിൽ ജീവിക്കുന്ന കുട്ടികളുടെ എണ്ണം 2020 അവസാനത്തോടെ 8.6 കോടി വർധിച്ച്‌ 67.2കോടിയാകുമെന്ന്‌ പഠനം. കോവിഡിന്റെ സാഹചര്യത്തിലുണ്ടാകുന്ന സാമ്പത്തിക ആഘാതമാകും ഇതിനുകാരണം. ദാരിദ്ര്യത്തിലാവുന്ന കുട്ടികളുടെ എണ്ണം 15 ശതമാനം വർധിക്കും. യൂണിസെഫും  സേവ് ദി ചിൽഡ്രൻ സംഘടനയും സംയുക്തമായി നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം പറയുന്നത്‌.

മഹാമാരി മൂലമുണ്ടായ സാമ്പത്തിക ആഘാതത്തിൽനിന്ന് കുടുംബങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളാത്തപക്ഷം താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികളുടെ എണ്ണം വർഷാവസാനത്തോടെ  67.2കോടിയാകുമെന്നാണ്‌ പഠനം. ഇതിൽ മൂന്നിൽ രണ്ടുഭാഗം കുട്ടികളും സബ്‌ സഹാറൻ ആഫ്രിക്കയിലോ ദക്ഷിണേഷ്യയിലോ വിവിധ യൂറോപ്യൻ രാജ്യങ്ങളിലോ മധ്യേഷ്യയിലോ ഉള്ളവരാണ്‌. 22ശതമാനംപേർ ലാറ്റിൻ അമേരിക്കയിലും.

കോവിഡാനന്തരം ലാറ്റിനമേരിക്കയിൽ 1.4 കോടി ജനങ്ങൾ പട്ടിണിയിലാകുമെന്ന്‌ യുഎൻ വേൾഡ്‌ ഫുഡ്‌ പ്രോഗ്രാം മുന്നറിയിപ്പ്‌ നൽകുന്നു. 2019ലെ കണക്കുകൾ പ്രകാരം 34‌ലക്ഷം പേർ ആഹാരത്തിന്‌ ക്ഷാമം അനുഭവിച്ചു. അത്‌ ഈവർഷം നാലിരട്ടിയാകുമെന്നാണ്‌ നിരീക്ഷണം.


പ്രധാന വാർത്തകൾ
 Top