24 November Tuesday

ഇന്ത്യൻ സംഘടനയ്‌ക്ക്‌ യുഎൻ അവാർഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


ഐക്യരാഷ്ട്ര സംഘടനാ കേന്ദ്രം
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്ന പ്രവർത്തനങ്ങൾക്കുള്ള യുഎൻ പുരസ്കാരം ഇന്ത്യൻ സംഘടനയ്‌ക്ക്‌. ദി ഗ്ലോബൽ ഹിമാലയൻ എക്‌സ്‌പെഡീഷൻ(ജിഎച്ച്‌ഇ) ആണ്‌ 2020ലെ യുഎൻ ഗ്ലോബൽ ക്ലൈമെറ്റ്‌ ആക്ഷൻ അവാർഡ്‌ നേടിയത്‌.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ലോകമെമ്പാടും ഈ ഇരുണ്ട കാലത്തും നടക്കുന്ന പ്രവർത്തനങ്ങൾക്കുള്ള മികച്ച ഉദാഹരണമാണ്‌ അവാർഡ്‌ നേടിയവരുടെ പ്രവർത്തനങ്ങളെന്ന്‌ അവാർഡ്‌ സമിതി പറഞ്ഞു.

ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ മൂലം വൈദ്യുതി എത്താത്ത പ്രദേശങ്ങളിലേക്ക്‌‌ സൗരോർജം എത്തിക്കാനായി പ്രവർത്തിക്കുന്ന സംഘടനയാണ്‌ ജിഎച്ച്‌ഇ.  ഇന്ത്യയിൽ 131 ഗ്രാമത്തിലേക്ക്‌ ഇതുവരെ സംഘടന സൗരോർജം എത്തിച്ചു. 60,000 ഗ്രാമീണർക്ക്‌ ഇതിന്റെ പ്രയോജനം ലഭിച്ചു. ആയിരത്തിമുന്നൂറിലധികം വിനോദസഞ്ചാരികളാണ്‌ പദ്ധതിയുടെ ഭാഗമായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top