04 December Friday

പ്രശ്നങ്ങൾക്കുളള‌ പരിഹാരം ബാലറ്റിൽ ; യുവത ബൈഡനൊപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020

ന്യൂയോർക്ക്‌
അമേരിക്കയിലെ യുവ വോട്ടർമാരുടെ പിന്തുണ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥി ജോ ബൈഡനെന്ന്‌ ഹാർവാർഡ് സർവകലാശാല സർവേ. ട്രംപിനേക്കാൾ‌ 24 പോയിന്റ്‌ കൂടുതലാണെന്നാണ്‌  കണ്ടെത്തൽ. ഏപ്രിലിനുശേഷം ബൈഡനുള്ള യുവാക്കളുടെ പിന്തുണ 13ശതമാനം‌ വർധിച്ചു‌.

യുവാക്കളിൽ 56 ശതമാനവും ബൈഡൻ വിജയിക്കുമെന്ന്‌ പ്രതീക്ഷ പങ്കുവച്ചു. ട്രംപിന്റെ രണ്ടാമൂഴം‌ പ്രതീക്ഷിക്കുന്നത്‌ 41ശതമാനം പേർ. 18നും- 29നും ഇടയിൽ പ്രായമുള്ളവരിൽ വോട്ട്‌ ചെയ്യുന്നതിൽ റെക്കോഡ്‌ സൃഷ്ടിക്കുമെന്നും സർവേ സൂചിപ്പിക്കുന്നു. സർവേയിൽ പങ്കെടുത്ത 63ശതമാനം പേരും വോട്ട്‌ ചെയ്യുമെന്നാണ്‌ പറഞ്ഞത്‌. കഴിഞ്ഞ 20 വർഷമായി നടന്ന സർവേകളെക്കാളും കൂടുതൽ യുവ വോട്ടർമാർ ഇത്തവണ തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ  ഭാഗമാകും‌. 2016ൽ ഇത്‌ 47 ശതമാനമായിരുന്നു. കഴിഞ്ഞ 20 വർഷമായി നടന്ന സർവേകളിലെ ഉയർന്ന പ്രതികരണമാണിത്‌. 2008ലെ തെരഞ്ഞെടുപ്പിലാണ്‌ ഏറ്റവും കൂടുതൽ യുവാക്കൾ വോട്ട്‌ ചെയ്‌തത്‌; 48.4ശതമാനം. 

ആരോഗ്യം, മാനസികാരോഗ്യം  സാമൂഹ്യനീതി തുടങ്ങിയ തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം ബാലറ്റിലാണെന്ന് അമേരിക്കൻ യുവാക്കൾ തിരിച്ചറിയുന്നുവെന്നതിന്റെ സൂചനയാണ്‌ ഗണ്യമായ വർധനയെന്ന്‌ ‌ഹാർവാർഡ് കെന്നഡി സ്കൂൾ ഡയറക്ടർ മാർക്ക് ഗിയാരൻ പറഞ്ഞു.

വംശീയ അതിക്രമം: സർക്കാർ ഇടപെടണം
രാജ്യത്ത്‌ വർധിക്കുന്ന വംശീയ അതിക്രങ്ങൾ പരിഹരിക്കാൻ കൂടുതൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും സർവേ പറയുന്നു. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ശക്തമായ സർക്കാർ നയം വേണമെന്നാണ്‌‌ 72ശതമാനം പേരുടെയും അഭിപ്രായം. ട്രംപിനെ പിന്തുണയ്‌ക്കുന്ന 55ശതമാനവും ആരോഗ്യ രംഗത്ത്‌ കൂടുതൽ സർക്കാർ ഇടപെടലാണ്‌ ആവശ്യപ്പെടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top