23 November Monday

വാക്‌സിൻ സ്വീകരിക്കാൻ തയ്യാറെടുക്കാൻ‌ നിർദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


ലണ്ടൻ
കോവിഡ്‌ വാക്‌സിന്റെ ആദ്യ ബാച്ച്‌ സ്വീകരിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ ലണ്ടനിലെ ആശുപത്രിക്ക്‌ ദേശീയ ആരോഗ്യ സേവനത്തിന്റെ(എൻഎച്ച്‌എസ്‌) നിർദേശം. ഓക്സ്ഫോർഡ് സർവകലാശാല പരീക്ഷണം നടത്തുന്ന വാക്‌സിനാണ്‌ നവംബർ ആദ്യം ആശുപത്രിയിൽ എത്തിക്കുകയെന്ന്‌ ‘ദി സൺ’ പത്രം റിപ്പോർട്ട്‌ ചെയ്‌തു.

നവംബർ ആദ്യ ആഴ്‌ചയിൽ വാക്‌സിൻ എത്തിക്കാൻ‌ ഇംഗ്ലണ്ടിലെ ആരോഗ്യ വകുപ്പ്‌ തയ്യാറെടുക്കുന്നതായാണ്‌‌ റിപ്പോർട്ട്‌. നിലവിൽ പരീക്ഷണത്തിലുള്ള വാക്‌സിന്‌ അനുമതി ലഭിച്ചാൽ ഉടൻ ഉപയോഗിക്കാനാണ്‌ ക്രമീകരണം ഒരുക്കുന്നത്‌. ആശുപത്രിയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഓക്സ്ഫോർഡ് സർവകലാശാല ഇതര പരീക്ഷണങ്ങൾ നിർത്താനും നിർദേശം നൽകിയിട്ടുണ്ട്‌. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ് നടത്തുന്ന ആയിരക്കണക്കിനു പേർക്ക്‌ വാ‌ക്‌സിൻ നൽകാനുള്ള സൗകര്യം ഒരുക്കാനാണിത്‌.

കഴിഞ്ഞ ആഴ്ച നടന്ന ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണത്തിന്റെ വിശകലനത്തിൽ പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. അതിനാൽ വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന്‌ പ്രതീക്ഷ ഉയർന്നിരുന്നു.

‘എസെഡ്‌ഡി1222’ എന്ന്‌ അറിയപ്പെടുന്ന ഓക്സ്ഫോർഡ് സർവകലാശാലയുടെ വാക്‌സിനാണ്‌ ഏറ്റവും പുരോഗതി കൈവരിച്ചതെന്നാണ്‌ വിലയിരുത്തൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top