23 November Monday

6 യുഎസ്‌ മാധ്യമങ്ങളോട്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു ; തിരിച്ചടിച്ച്‌ ചൈന

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


ബീജിങ്‌ > രാജ്യത്ത്‌ പ്രവർത്തിക്കുന്ന ആറ്‌ യുഎസ്‌ മാധ്യമ സ്ഥാപനങ്ങളോട്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ട്‌ ചൈന. ചൈനയിലെ അവരുടെ പ്രവർത്തനങ്ങളുടെ വിശദമായ വിവരം ഏഴു ദിവസത്തിനകം നൽകണമെന്നാണ്‌  ആവശ്യം‌. ശീതയുദ്ധ മാനസികാവസ്ഥയും പ്രത്യയശാസ്ത്ര പക്ഷപാതിത്വവും മൂലം ചൈനയെ അമേരിക്ക വേട്ടയാടുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമാണ്‌ ഈ നടപടിയെന്ന്‌ ചൈന അറിയിച്ചു.

അഞ്ചു ദിവസംമുമ്പ്‌ ആറു ചൈനീസ്‌ മാധ്യമത്തോട്‌ യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്ക്‌ പോംപിയോ ഫോറിൻ മിഷനിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ മറുപടിയായാണ്‌ ചൈനീസ്‌ നടപടി. 

എബിസി, ലോസ് ഏഞ്ചൽസ് ടൈംസ്, മിനസോട്ട പബ്ലിക് റേഡിയോ, ബ്യൂറോ ഓഫ് നാഷണൽ അഫയേഴ്സ്, ന്യൂസ് വീക്ക്, ഫീച്ചർ സ്റ്റോറി ന്യൂസ് എന്നീ സ്ഥാപനങ്ങളോടാണ്‌ ജീവനക്കാർ, സാമ്പത്തിക ഇടപാട്‌, പ്രവർത്തനം തുടങ്ങിയ വിവരങ്ങൾ‌ നൽകാൻ ആവശ്യപ്പെട്ടതെന്ന്‌ ചൈനീസ്‌ വിദേശമന്ത്രാലയം വക്താവ് ഷാവോ ലിജ്യാൻ പറഞ്ഞു‌. അമേരിക്ക ചൈനീസ്‌ മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുംനേരെ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്‌.

ഇത്‌ ജോലി ചെയ്യാൻ ബുദ്ധിമുട്ട്‌ സൃഷ്ടിക്കുന്നുവെന്നും ലിജ്യാൻ പറഞ്ഞു. കഴിഞ്ഞ ദിവസം താഴ്‌വാന്‌ ആയുധം വിൽക്കാൻ അമേരിക്ക അനുമതി നൽകിയതിന്‌ പിന്നാലെ‌ ബോയിങ്‌ അടക്കമുള്ള പ്രധാന കമ്പനികൾക്ക്‌ ചൈന ഉപരോധം‌ ഏർപ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top