27 September Monday

പെഗാസസ്‌: ഇസ്രയേൽ പ്രതിരോധമന്ത്രി ഫ്രാൻസിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021


ജറുസലേം
എൻഎസ്‌ഒ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇസ്രയേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സും ഫ്രഞ്ച്‌ പ്രതിരോധമന്ത്രി ഫ്ലോറൻസ്‌ പാർലിയും കൂടിക്കാഴ്‌ച നടത്തും. ഇതിനായി ബുധനാഴ്‌ച ഗാന്റ്‌സ്‌ പാരീസിലേക്ക്‌ പോകുമെന്ന്‌ ഇസ്രയേൽ പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഇസ്രയേലി കമ്പനി എൻഎസ്‌ഒയുടെ സോഫ്‌റ്റ്‌വെയറായ പെഗാസസ്‌ ഉപയോഗിച്ച്‌ മോറോക്കൻ സുരക്ഷാ ഏജൻസി ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവേൽ മാക്രോണിനെ നിരീക്ഷിച്ചതായി വാർത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഇരു രാജ്യത്തെയും പ്രതിരോധമന്ത്രിമാരുടെ കൂടിക്കാഴ്‌ച. ലബനനുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top