14 August Friday

സാമ്പത്തികസുരക്ഷ : അമേരിക്കയിലെ 40 ശതമാനം ഇന്ത്യക്കാർ ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020


വാഷിങ്ടൺ
അമേരിക്കയിലുള്ള ഇന്ത്യൻവംശജരിൽ അഞ്ചിൽ രണ്ടുപേരും സാമ്പത്തിക സ്ഥിരത സംബന്ധിച്ച് ആശങ്കയിലെന്ന്‌ പഠനം. കോവിഡ്‌ ജനജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന്‌ മനസ്സിലാക്കാൻ നടത്തിയ സർവേയിലാണ്‌ ഇക്കാര്യം പറയുന്നത്‌‌.

കോവിഡ്‌ വ്യാപനത്തിനുശേഷം വലിയ മാറ്റമുണ്ടായത്‌ ജനങ്ങളുടെ ജീവിത രീതിയിലാണെന്ന്‌ സർവേ ചൂണ്ടിക്കാട്ടുന്നു. യുഎസിലെ ഇന്ത്യക്കാരിൽ ആറിൽ ഒരാൾ കോവിഡ്‌ പോസിറ്റീവ്‌ ആണ്‌. കുടുംബ ബന്ധങ്ങളെ കോവിഡ്‌ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും മാനസികസംഘർഷവും നിരാശയും പ്രകടമാണ്‌. കോവിഡ്‌ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി 30 ശതമാനത്തോളം ഇന്ത്യക്കാരുടെയും ജോലിയെ ബാധിച്ചതായും ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ്‌ ഇന്ത്യൻ ഡയസ്‌പോറ (എഫ്‌ഐഐഡിഎസ്‌) നടത്തിയ സർവേയിൽ പറയുന്നു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top