07 August Friday

ലോകമെങ്ങും ചൈനയുടെ വ്യാപാരസമ്മർദം: യുഎസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

വാഷിങ്‌ടൺ > പ്രചാരണത്തിനും സ്വാധീനിക്കുന്നതിനുള്ള മറ്റു പ്രവർത്തനത്തിനും പുറമെ ചൈന മറ്റു രാജ്യങ്ങളെക്കൊണ്ട്‌ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ വ്യാപാരം ഉപയോഗിച്ചും സമ്മർദം ചെലത്തുന്നതായി അമേരിക്ക. അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ റോബർട്ട്‌ ഒബ്രീൻ അരിസോണയിലെ ഫീനിക്‌സിൽ ഒരു സംഘം ആളുകളോടു പറഞ്ഞത്‌ പ്രസിദ്ധീകരണത്തിനായി വൈറ്റ്‌ ഹൗസ്‌ പ്രസ്താവനയായി പുറത്തുവിട്ടു. ചൈനയ്‌ക്കെതിരെ അമേരിക്ക തീവ്രമാക്കിയ പ്രചാരണത്തിന്റെ ഭാഗമാണ്‌ ഇത്‌.

കോവിഡ്‌ വിഷയത്തിൽ അമേരിക്കയിലെ ട്രംപ്‌ ഭരണകൂടത്തിന്റെ ആരോപണങ്ങൾ ആവർത്തിച്ച ഓസ്‌ട്രേലിയയിൽനിന്നുള്ള ബാർലിക്ക്‌ ചൈന 80 ശതമാനം തീരുവ ചുമത്തിയിരുന്നു. ചൈനയിൽനിന്ന്‌ വിദ്യാർഥികളും സഞ്ചാരികളും ഓസ്‌ട്രേലിയയിൽ പോകുന്നത്‌ നിരുത്സാഹപ്പെടുത്തുകയും ചെയ്‌തു. ഇതു രണ്ടുമാണ്‌ സമ്മർദനടപടികളുടെ ഉദാഹരണമായി ഒബ്രീൻ പറഞ്ഞത്‌.

യുഎന്നിന്റെ 15 പ്രത്യേക ഏജൻസിയിൽ നാലെണ്ണം ചൈനക്കാരാണ്‌ നയിക്കുന്നത്‌. ഈ സംഘടനകളെ ചൈനയുടെ താൽപ്പര്യങ്ങൾക്ക്‌ ഉപയോഗിക്കുന്നതിനും അവയുടെ സംവിധാനങ്ങളിൽ ചൈനീസ്‌ ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനും ഈ നേതാക്കളെ ഉപയോഗിക്കുകയാണ്‌.

ലോകാരോഗ്യ സംഘടനയുടെ തലവൻ തെദ്രോസ്‌ അധാനം ഗബ്രിയേസസിനെപ്പോലെ ചൈനക്കാർ അല്ലാത്തവർ പോലും ചൈനയുടെ താൽപ്പര്യങ്ങളാണ്‌ സംരക്ഷിക്കുന്നതെന്നും ഒബ്രീൻ ആരോപിച്ചു. തങ്ങളുടെ സാമ്പത്തികശക്തിയും വിപണിയും ഉപയോഗിച്ച്‌ ഹോളിവുഡിൽ സ്വയം സെൻസർഷിപ്പിനു പോലും ചൈന സമ്മർദം ചെലുത്തുകയാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top