28 May Sunday

ആൾക്കൂട്ടത്തിലേക്ക്‌ വെടിവച്ചയാളെ വധിച്ച് യുഎസ് വനിത

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022


ചാൾസ്‌റ്റൺ
അമേരിക്കയിൽ ആൾക്കൂട്ടത്തിലേക്ക്‌ വെടിയുതിർത്തയാളെ സമീപത്തുണ്ടായിരുന്ന സ്ത്രീ വെടിവച്ചുകൊന്നു. വെസ്റ്റ്‌ വെർജീനിയയിൽ ബുധനാഴ്ച രാത്രിയാണ്‌ സംഭവം.

ചാൾസ്‌റ്റൺ നഗരത്തിലെ പാർപ്പിടസമുച്ചയത്തിനു സമീപം നടന്ന പിറന്നാൾ ആഘോഷത്തിനെത്തിയ ഡെന്നിസ്‌ ബട്‌ലർ (37) എന്നയാൾ ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർക്കുനേരെ റൈഫിൾ ഉപയോഗിച്ച്‌ വെടിവയ്ക്കുകയായിരുന്നു. ഇതോടെ ചടങ്ങിനെത്തിയ മറ്റൊരു സ്ത്രീ പിസ്‌റ്റൾ ഉപയോഗിച്ച്‌ ഇയാളെ വെടിവച്ചുവീഴ്‌ത്തി. ഡെന്നിസ്‌ തൽക്ഷണം മരിച്ചു.  മറ്റുള്ളവരെ രക്ഷിക്കാനായാണ്‌ ഇവർ നിറയൊഴിച്ചതെന്നും കേസെടുക്കില്ലെന്നും പൊലീസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top