25 July Sunday

കോവിഡിന്റെ 
‘ഉറവിടം’ വേഗം കണ്ടെത്തണമെന്ന്‌ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Friday May 28, 2021


വാഷിങ്‌ടൺ
കോവിഡിന്റെ ഉറവിടം അന്വേഷിക്കുന്നത്‌ ഇരട്ടി വേഗത്തിലാക്കണമെന്ന്‌ അമേരിക്കൻ ഇന്റലിജൻസ്‌ ഏജൻസികളോട്‌ പ്രസിഡന്റ്‌ ജോ ബൈഡൻ. 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും നിർദേശം. ട്രംപിന്റെ ഭരണകാലത്ത്‌ കോവിഡ്‌ നേരിടുന്നതിൽ അമേരിക്ക പരാജയപ്പെട്ടപ്പോൾ മുതൽ വൈറസ്‌ ചൈന ലബോറട്ടറിയിൽ നിർമിച്ചതാണെന്ന വാദമുയർത്തിയിരുന്നു. 2019 നവംബറിൽ വുഹാൻ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലെ ചില ശാസ്ത്രജ്ഞർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെന്ന്‌  യുഎസ്‌ ഏജൻസികൾ അടുത്തയിടെ ‘റിപ്പോർട്ട്‌’ ചെയ്തിരുന്നു.

അതേസമയം, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്‌ അന്വേഷണം ത്വരിതപ്പെടുത്താൻ ബൈഡൻ തീരുമാനിച്ചതെന്ന്‌ ചൈന പ്രതികരിച്ചു. ഗൗരവത്തോടെ ശാസ്‌ത്രീയമായി ഉറവിടം കണ്ടെത്തുന്നതിലോ വസ്‌തുതകളിലോ സത്യത്തിലോ അല്ല  അമേരിക്കയ്‌ക്ക്‌ താൽപര്യം. ലോകാരോഗ്യ സംഘടനയുടെ അന്വേഷണവുമായി അമേരിക്ക സഹകരിക്കണമെന്ന്‌ ചൈനീസ്‌ വിദേശമന്ത്രാലയം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top