08 July Wednesday

മരണക്കണക്കുകളിൽ തെളിയുന്ന അമേരിക്ക ; ‌ജർമനിയിൽ നിയന്ത്രണങ്ങൾ ഒരുമാസംകൂടി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

വാഷിങ്‌ടൺ
ലക്ഷത്തിലധികം ആളുകളാണ്‌ കോവിഡ്‌ ബാധിച്ച്‌ ഇതിനകം അമേരിക്കയിൽ മരിച്ചത്‌. ഇതാദ്യമായല്ല രാജ്യത്ത്‌  ഇത്രയുമധികം മരണം ഒരേകാരണത്താൽ സംഭവിക്കുന്നത്‌. അമേരിക്കയിൽ ഏറ്റവുമധികം ജീവനെടുത്തിട്ടുള്ളത്‌ സുലഭമായി കിട്ടുന്ന തോക്കുകളാണ്‌. തോക്കിന്‌ നിയന്ത്രണമില്ലാത്ത അവിടെ ദിവസേനയുണ്ടാകുന്ന വെടിവയ്പുകളിൽ ശരാശരി -37,000 പേർ ഒരു വർഷം മരിക്കുന്നതായാണ്‌ 2014നും 18നും ഇടയിലെ കണക്ക്‌ കാണിക്കുന്നത്‌. അതായത്‌ 27 വർഷത്തിനിടെ 10 ലക്ഷത്തിലധികമാളുകൾ അവിടെ വെടിയേറ്റ്‌ മരിച്ചിട്ടുണ്ട്‌.

പകർച്ചവ്യാധികൾ, ലോകയുദ്ധങ്ങൾ, ആഭ്യന്തരയുദ്ധം എന്നിവയിലൂടെയും ലക്ഷക്കണക്കിന്‌ പേർ അമേരിക്കയിൽ മരിച്ചിട്ടുണ്ട്‌. അവയുടെ കണക്കുകൾ ഇങ്ങനെ:
ആഭ്യന്തര യുദ്ധം (1861 –- 65)–-6,55,000, ഒന്നാം ലോകയുദ്ധം (1914–-18)–-1,16,000, രണ്ടാം ലോകയുദ്ധം (1939–-45)–-4,05,000, കൊറിയൻ യുദ്ധം (1950-–-53)–-36,000, വിയറ്റ്‌നാം യുദ്ധം (1955-–75-)–-58,000, ലോകവ്യാപാരകേന്ദ്രം ആക്രമണം (2001)–-2,996.

‌ജർമനിയിൽ നിയന്ത്രണങ്ങൾ ഒരുമാസംകൂടി
കോവിഡിനെത്തുടർന്ന് ജർമനിയിൽ‌ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ജൂൺ 29 വരെ നീട്ടിയതായി ‌ചാൻസലർ ആംഗല മെർക്കൽ അറിയിച്ചു. രാജ്യത്തെ 16 സംസ്ഥാനങ്ങളിലും ഇത്‌ ബാധകമാകും. പരമാവധി 10 പേരെ മാത്രമേ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാൻ അനുവദിക്കൂ. 1,81,288 പേർക്കാണ്‌ രാജ്യത്ത്‌ രോഗബാധ. 8498 പേർ മരിച്ചു.

ഇറാനിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൺസർവേറ്റീവ്‌ സർക്കാർ ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു.  കടുത്ത നിയന്ത്രണങ്ങളും സാമൂഹ്യ അകലവും പാലിച്ചായിരുന്നു ചടങ്ങ്‌. പാർലമെന്റിൽ പ്രവേശിക്കുന്നതിന്‌ 268 അംഗങ്ങളുടെയും ശരീരോഷ്മാവ്‌ പരിശോധിച്ചു.
● കോവിഡ്‌ വ്യാപനം  മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന ദക്ഷിണാഫ്രിക്കയിൽ‌  അടച്ചിടലിന്‌‌ ഇളവ്‌. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ജൂൺ ഒന്നുമുതൽ തുറക്കാമെന്ന്‌ പ്രസിഡന്റ്‌ സിറിൽ റാമഫോസ അറിയിച്ചു. 50ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കരുത്‌.
● അമേരിക്കയിലുള്ള അന്ധ  ഇറ്റാലിയൻ ഗായകൻ ആൻഡ്രിയ ബൊച്ചെല്ലിക്ക്‌ കോവിഡുണ്ടായിരുന്നെന്ന്‌ വെളിപ്പെടുത്തൽ. ഈസ്റ്ററിനുമുമ്പ്‌ രോഗം ഭേദമായതായി ബൊച്ചെല്ലിതന്നെയാണ്‌ വെളിപ്പെടുത്തിയത്‌.


പ്രധാന വാർത്തകൾ
 Top