30 July Friday

പലസ്‌തീനുമായി ബന്ധം 
മെച്ചപ്പെടുത്താൻ ബൈഡൻ ; കോൺസുലേറ്റ്‌ വീണ്ടും തുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 27, 2021


ജറുസലേം
പലസ്‌തീൻകാരെ സഹായിക്കാൻ ജറുസലേമിൽ കോൺസുലേറ്റ്‌ ഓഫീസ്‌ വീണ്ടും തുറക്കുമെന്ന്‌ അമേരിക്ക. നാല്‌ കോടി ഡോളറിന്റെ സഹായവും പലസ്‌തീന്‌ നൽകുമെന്ന്‌ അമേരിക്കൻ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. എന്നാൽ, ഓഫീസ്‌ എന്നു തുറക്കുമെന്ന്‌ വ്യക്തമാക്കിയില്ല. നേരത്തെ ജറുസലേം കോൺസലായിരുന്ന മൈക്കൽ റാറ്റ്‌നി ഉടൻ അവിടെ തിരിച്ചെത്തുമെന്നും അദ്ദേഹം  പറഞ്ഞു. ഡോണൾഡ്‌ ട്രംപ്‌ അമേരിക്കൻ പ്രസിഡന്റായിരിക്കെയാണ്‌ കോൺസുലേറ്റ്‌ പൂട്ടിയത്‌.

ചൊവ്വാഴ്‌ച ജറുസലേമിൽ എത്തിയ ബ്ലിങ്കൺ ഇസ്രയേൽ, പലസ്‌തീൻ നേതാക്കന്മാരുമായി കൂടിക്കാഴ്‌ച നടത്തി. ഗാസയിൽ 11 ദിവസം നീണ്ട ഇസ്രയേൽ ആക്രമണം അവസാനിച്ച്‌ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്‌ ബ്ലിങ്കന്റെ സന്ദർശനം. സമാധാന ശ്രമങ്ങൾക്ക്‌ പിന്തുണ വാഗ്‌ദാനംചെയ്‌ത അദ്ദേഹം, ഒരു സഹായവും ഗാസ ഭരിക്കുന്ന ഹമാസിന്റെ പക്കൽ എത്താതെ നോക്കുമെന്നും  വ്യക്തമാക്കി.

പലസ്‌തീനുമായുള്ള വിഷയങ്ങളിൽ ഇസ്രയേലിന്‌ അനുകൂലമായ ഏകപക്ഷീയമായ സമീപനമാണ്‌ ട്രംപ്‌ സ്വീകരിച്ചിരുന്നത്‌.  പലസ്‌തീനുള്ള സഹായങ്ങൾ ഒന്നൊന്നായി വെട്ടിക്കുറച്ചിരുന്നു. എന്നാൽ, ബൈഡൻ പ്രസിഡന്റ്‌ ആയശേഷം അതിൽ ചെറിയ മാറ്റമുണ്ട്‌.  പലസ്‌തീനുമായി നല്ല ബന്ധമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ താൻ എത്തിയതെന്ന്‌ പലസ്‌തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസുമായി വെസ്‌റ്റ്‌ ബാങ്കിൽ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം ബ്ലിങ്കൺ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top