12 July Sunday

രോഗം‌ കുറഞ്ഞ രാജ്യങ്ങളിൽ രണ്ടാംഘട്ട വർധന ഉണ്ടാകും : ലോകാരോഗ്യ സംഘടന‌

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020


ജനീവ
കോവിഡ്‌ ബാധിതരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ രണ്ടാംഘട്ട വ്യാപനം ഉണ്ടാകുമെന്ന്‌ ലോകാരോഗ്യ സംഘടന‌. കോവിഡ്‌ ആദ്യഘട്ട വ്യാപനത്തിന്റെ നടുവിലാണ്‌ ഇപ്പോഴും ലോകമെന്നും  നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നത്‌ രോഗവർധന കൂടാൻ കാരണമാകുമെന്നും ഡബ്ല്യുഎച്ച്‌ഒ മുന്നറിയിപ്പുനൽകി. ചില രാജ്യങ്ങളിൽ കോവിഡ്‌ നിരക്ക്‌ കുറയുന്നുണ്ടെങ്കിലും  മധ്യ അമേരിക്ക, തെക്കെ അമേരിക്ക, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ രോഗം വർധിക്കുകയാണെന്ന്‌ ഡബ്ല്യുഎച്ച്‌ഒ എമർജൻസി വിഭാഗം തലവൻ ഡോ. മൈക്ക്‌ റയാൻ പറഞ്ഞു. പകർച്ചവ്യാധികൾ പലപ്പോഴും തരംഗമായാണ്‌ വരുന്നത്‌.

ആദ്യത്തെ അല കുറഞ്ഞയിടങ്ങളിൽ  വർഷാവസാനത്തോടെ രോഗം വീണ്ടും പൊട്ടിപ്പുറപ്പെടാം. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും രാജ്യങ്ങൾ കൂടുതൽ കരുതലുകൾ സ്വീകരിക്കണമെന്നും റയാൻ പറഞ്ഞു.

രോഗം പടർന്നുപിടിച്ച അമേരിക്കയും  മിക്ക യൂറോപ്യൻ രാജ്യങ്ങളും  ഏഷ്യൻ രാജ്യങ്ങളും അടച്ചുപൂട്ടൽ നിയന്ത്രണങ്ങളിൽ അടുത്തിടെ ഇളവുവരുത്തിയിരുന്നു.  ഈ സാഹചര്യത്തിലാണ്‌ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top