02 December Wednesday

അഫ്‌ഗാനിൽ ചാവേർ സ്‌ഫോടനം; 24 മരണം

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


കാബുൾ
അഫ്‌ഗാൻ തലസ്ഥാനമായ കാബുളിൽ ചാവേർ സ്‌ഫോടനത്തിൽ 24 പേർ മരിച്ചു. 57 പേർക്ക്‌ പരിക്കേറ്റു. പുൾ-ഇ-ഖോഷ്ക് മേഖലയിലെ കാവ്സർ -ഇ ഡാനിഷ് വിദ്യാഭ്യാസ കേന്ദ്രത്തിനു സമീപമാണ്‌ സ്‌ഫോടനമുണ്ടായത്‌.  വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക്‌ കടക്കാൻ ശ്രമിച്ച ചാവേറിനെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. തുടർന്ന്‌, ഇയാൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്‌ അഫ്‌ഗാൻ ആഭ്യന്തരവകുപ്പ്‌ വകതാവ്‌ താരീക്ക്‌ അരിയാൻ പറഞ്ഞു.

ഇതേപ്രദേശത്ത്‌ 2018ൽ മറ്റൊരു വിദ്യാഭ്യാസസ്ഥാപനത്തിൽ നടന്ന ആക്രമണത്തിൽ നിരവധി കുട്ടികൾ മരിച്ചിരുന്നു. മെയ്‌ മാസത്തിൽ തോക്കുധാരി പ്രസവ വാർഡിൽ നടത്തിയ ആക്രമണത്തിൽ 24 പേർക്കും ജീവൻ നഷ്ടമായിരുന്നു.

അമേരിക്ക തേടുന്ന ഭീകരനെ വധിച്ചെന്ന്‌ അഫ്‌ഗാൻ
കാബുൾ
എഫ്‌ബിഐയുടെ  പട്ടികയിലുള്ള അൽഖായ്‌ദ ഭീകരരെ വധിച്ചുവെന്ന്‌ അഫ്‌ഗാനിസ്ഥാൻ. രാജ്യത്തിന്റെ കിഴക്കൻ പ്രദേശത്തെ ഗസ്നി പ്രവിശ്യയിൽ‌ നടത്തിയ ഓപ്പറേഷനിലാണ്‌ അബു മുഹസിൻ അൽ മാസ്‌റി എന്നറിയപ്പെടുന്ന ഹുസം അബ്‌ദുൾ റൗഫിനെ വധിച്ചത്‌. കാബുളിൽ വിദ്യാഭ്യാസ കേന്ദ്രത്തിനു സമീപം നടന്ന ചാവേർ സ്‌ഫോടനത്തിൽ 24 പേർ മരിച്ചതിനു പിന്നാലെയാണ്‌ അമേരിക്ക തേടുന്ന ഭീകരനെ വധിച്ച വിവരം അഫ്‌ഗാൻ പുറത്തുവിട്ടത്‌.

സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, കഴിഞ്ഞ ആഴ്‌ചയാണ്‌ സംഭവമെന്ന്‌ രണ്ട്‌ സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.

അഫ്‌ഗാൻസേന ആറു ഭീകരരെ വധിച്ചുവെന്ന്‌ ഗസ്നി പ്രവിശ്യാ ഗവർണറുടെ വക്താവ് റൗഫിന്റെ പേര്‌ പരാമർശിക്കാതെ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top