03 August Monday

ഐഎസ്‌ തലവനെ പിടിച്ചാൽ 75 കോടി

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020


വാഷിങ്‌ടൺ
ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌(ഐഎസ്‌) ഭീകരസംഘത്തിന്റെ നേതാവ്‌ ആമീർ മുഹമ്മദ്‌ അബ്‌ദുൾ റഹ്‌മാൻ അൽമൗലിയെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള  ഇനാം അമേരിക്ക ഒരു കോടി ഡോളറായി(75,61,61,500 രൂപ)  വർധിപ്പിച്ചു.

കഴിഞ്ഞ ഒക്‌ടോബറിൽ സിറിയയിൽ അമേരിക്കൻ കമാൻഡോ നീക്കത്തിൽ കൊല്ലപ്പെട്ട അബൂബക്കർ അൽ ബാഗ്‌ദാദിയുടെ പിൻഗാമിയാണ്‌ ‌അൽമൗലി‌. നേരത്തേ 50 ലക്ഷം ഡോളറായിരുന്നു ഇനാം. ഐ എസ്‌ തലവനായതോടെയാണ്‌ തുക ഉയർത്തിയത്‌‌.

1976ൽ ഇറാഖിലെ മൊസൂളിൽ തുർക്‌മെൻ കുടുംബത്തിലാണ്‌‌ ജനിച്ചത്‌. ഐഎസിൽ മുഖ്യപദവിയിൽ എത്തിയ അറബ്‌ വംശജരല്ലാത്ത ചുരുക്കം ആളുകളിൽ ഒരാളാണ്‌.  ഇസ്ലാമിക നിയമപണ്ഡതനായി അറിയപ്പെടുന്ന അൽമൗലിയാണ്‌  യസീദി വംശഹത്യയെ ന്യായീകരിച്ച്‌ ഉത്തരവുകൾ ഇറക്കിയിരുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top