18 August Sunday

സ‌്ഫോടന പരമ്പര: തിരിച്ചടി ഭയന്ന‌് ശ്രീലങ്കൻ മുസ്ലിങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

കൊളംബോ > ശ്രീലങ്കയിലുണ്ടായ സ‌്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐഎസ‌് ഏറ്റെടുത്തതോടെ രാജ്യത്തെ മുസ്ലിങ്ങൾ കടുത്ത ഭീതിയിലെന്ന‌് റിപ്പോർട്ട‌്. സ‌്ഫോടനത്തിനുശേഷം മുസ്ലിങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ അനിഷ്ഠ സംഭവങ്ങളുണ്ടായിരുന്നു. ഇതിനെത്തുടർന്ന‌് ഈ പ്രദേശങ്ങളിൽ സുരക്ഷ ഏർപ്പെടുത്തി. ‘‘ ക്രൂരതയിൽ മുസ്ലിങ്ങൾ മനംനൊന്തിരിക്കുകയാണ‌്. ഇത്തരം സംഘടനകൾക്ക‌് മുസ്ലിങ്ങളുടെ ഇടയിൽനിന്ന‌് പിന്തുണ കിട്ടില്ല’’ ശ്രീലങ്കൻ മുസ്ലിം കോൺഗ്രസ‌് നേതാവും മന്ത്രിയുമായ ഹാഫ‌് ഹക്കീം പറഞ്ഞു.

കഴിഞ്ഞ കുറേ വർഷങ്ങളായി മുസ്ലിങ്ങൾക്കും ക്രിസ‌്ത്യാനികൾക്കും നേരെ ബുദ്ധമത വിശ്വാസികളായ സിംഹളർ നിരന്തരം പ്രശ‌്നമുണ്ടാക്കിയിരുന്നു. എന്നാൽ, ഇരുവിഭാഗവും സംയമനം പാലിക്കുകയായിരുന്നു. ഇസ്ലാം വിശ്വാസികൾക്കിടയിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന‌് പരിശോധിച്ചുവരികയാണെന്നും ഹക്കീം പറഞ്ഞു.

ഈ സംഭവം രാജ്യത്തുള്ള മുസ്ലിങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുമെന്ന‌് മുസ്ലിം സ‌്ത്രീ സംഘടനയായ അൽ മുസ്ലിഅത്തിന്റെ സ്ഥാപക നേതാവ‌് മറീനാ താഹ റെഫൈ പറഞ്ഞു. മുസ്ലിം വ്യക്തിനിയമത്തിൽ മാറ്റം വരുത്താനായിരുന്നു തങ്ങളുടെ തീരുമാനം. എന്നാൽ സ‌്ഫോടനത്തോടുകൂടി ആ സാധ്യതകൾക്ക‌് മങ്ങലേറ്റു. തീവ്രബുദ്ധ സംഘടനയായ ബോദുബാല സേന തങ്ങളുടെ നേർക്ക‌് ആക്രമണം നടത്തിയ സമയത്ത‌ുപോലും മുസ്ലിംസമൂഹം സംയമനം പാലിച്ചുവെന്ന‌് റെഫൈ പറഞ്ഞു. ശ്രീലങ്കയിൽ 10 ശതമാനം വരുന്ന മുസ്ലിംവിഭാഗത്തിന്റെ ഏറ്റവും വലിയ വരുമാനം കച്ചവടമാണ‌്. എന്നാൽ, തമിഴ‌് സംസാരിക്കുന്ന മുസ്ലിങ്ങൾ ഇതിൽനിന്ന‌് വ്യത്യസ്തമായാണ‌് നിൽക്കുന്നത‌്. ഇവർ ശ്രീലങ്കയിൽ ന്യൂനപക്ഷമാണ‌്.

‘‘ക്രിസ‌്ത്യാനികളുമായി ഞങ്ങൾക്ക‌് ഇതുവരെ ഒരു പ്രശ‌്നവുമുണ്ടായിട്ടില്ല. ഇസ്ലാം വിശ്വാസങ്ങൾക്ക‌് വിരുദ്ധമായാണ‌് ബോംബ‌് സ‌്ഫോടനം നടത്തിയവർ പെരുമാറിയത‌്. എങ്ങനെയാണിത്തരം സംഭവം ഉണ്ടാകുന്നതെന്നറിയില്ല. സ‌്ഫോടനങ്ങൾക്ക‌് തിരിച്ചടി ലഭിക്കുമോ എന്നാണിപ്പോൾ ഭയം’’–- റെഫൈ പറഞ്ഞു. സ‌്ഫോടനത്തെത്തുടർന്ന‌് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട‌്. രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കി. ലഭിക്കുമോ എന്നാണിപ്പോൾ ഭയം’’–- റെഫൈ പറഞ്ഞു. സ‌്ഫോടനത്തെത്തുടർന്ന‌് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട‌്. രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കി.


പ്രധാന വാർത്തകൾ
 Top