31 October Saturday

പരീക്ഷണംമാത്രം: ഡബ്ല്യുഎച്ച്‌ഒ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 25, 2020


ജനീവ
പ്ലാസ്‌മാ ചികിത്സ പരീക്ഷണ ചികിത്സയാണെന്ന് ലോകാരോഗ്യ സംഘടന‌ (ഡബ്ല്യുഎച്ച്‌ഒ). ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്‌മാചികിത്സ ഫലപ്രദമാണോയെന്നറിയാൻ നിരവധി പരീക്ഷണങ്ങൾ നടക്കുന്നതായി ഡബ്ല്യുഎച്ച്‌ഒ മുഖ്യ ശാസ്‌ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

വളരെക്കുറച്ച്‌ പരീക്ഷണങ്ങളുടെ ഇടക്കാല ഫലങ്ങൾ മാത്രമാണ്‌ പുറത്തുവന്നത്‌. ഫലപ്രദമാണെന്നതിന്‌ തെളിവുകൾ കുറവാണ്‌. എന്നിരുന്നാലും കോൺവലന്റ്‌ പ്ലാസ്‌മാചികിത്സ തുടർന്നും പരീക്ഷണ വിധേയമാക്കുമെന്ന്‌ അവർ പറഞ്ഞു. ആളുകൾ പല അളവുകളിലാണ്‌ പ്രതിവസ്‌തുക്കൾ ഉൽപ്പാദിപ്പിക്കുന്നത്‌. അതിനാൽതന്നെ ഏകീകൃത ചികിത്സ എന്നത്‌ പ്രായോഗികമല്ല. രോഗമുക്തി നേടുന്നവരിൽനിന്ന്‌  വെവ്വേറെയായി പ്ലാസ്‌മ ശേഖരിക്കണമെന്നും മലയാളിയായ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top