26 October Monday

ബെലാറൂസിൽ പ്രതിപക്ഷ നേതാക്കൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 25, 2020


മിൻസ്‌ക്‌
ബെലാറൂസിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം നടത്തിയ മൂന്ന്‌‌ പ്രതിപക്ഷ നേതാക്കളെ   തടവിലാക്കി. പ്രതിപക്ഷ ഏകോപന സമിതി അംഗങ്ങളായ സെർജി ഡൈലെവ്‌സ്‌കി, ഓൾഗ കോവാൽക്കോവ എന്നിവരെയാണ് ആദ്യം‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. പിന്നീട്‌, തൊഴിലാളി നേതാവ്‌ അലക്സാണ്ടർ ലാവ്‌റിനോവിച്ചിനെയും കസ്‌റ്റഡിയിലെടുത്തു.

അധികാര കൈമാറ്റമുണ്ടാവാനാണ്‌ പ്രതിപക്ഷ ഏകോപന സമിതി രൂപീകരിച്ചത്‌. എന്നാൽ  സമാന്തര സർക്കാരുണ്ടാക്കാനുള്ള  ശ്രമം നടത്തിയാൽ കുറ്റം ചുമത്തുമെന്ന്‌ പ്രസിഡന്റ്‌ അലെക്‌സാണ്ടർ ലൂകാഷെങ്കോ പറഞ്ഞിരുന്നു.  ഇതേത്തുടർന്നാണ്‌ അംഗങ്ങൾക്ക്‌ എതിരെ രാജ്യസുരക്ഷയ്ക്ക്‌ ഭീഷണി‌യുണ്ടാക്കിയെന്ന കുറ്റം ചുമത്തിയത്‌.  ഇതോടെ ബെലാറൂസിൽ പ്രതിഷേധം ശക്തമായി. രണ്ട്‌ ലക്ഷം പേരാണ്‌ സർക്കാരിനെതിരായ റാലിയിൽ പങ്കെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top