02 December Wednesday

നവാസ്‌ ഷെരീഫിനെതിരെ പുതിയ അഴിമതിക്കേസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020


ഇസ്‌ലാമാബാദ്‌  
മുൻ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനെതിരെ പുതിയ അഴിമതിക്കേസ്‌ ചുമത്തി പാകിസ്ഥാൻ. പാക്‌ അഴിമതിവിരുദ്ധ സമിതിയാണ്‌ കേസെടുത്തത്‌. അഴിമതിക്കേസിൽ അധികാരത്തിൽനിന്ന്‌ പുറത്താക്കിയ നവാസ്‌ ഷെരീഫ്‌ ജയിലായിരിക്കെ ചികിത്സയ്‌ക്ക്‌ ലണ്ടനിൽ പോയശേഷം തിരിച്ചെത്തിയിട്ടില്ല.

നവാസ്‌ ഷെരീഫിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ഫവാദ്‌ ഹസൻ ഫവാദ്‌, മുൻ മന്ത്രി അഹ്‌സൻ ഇക്‌ബാൽ, മുൻ വിദേശകാര്യ സെക്രട്ടറി ഐസാസ്‌ ചൗധരി, മുൻ ഇന്റലിജൻസ്‌ ബ്യൂറോ തലവൻ അഫ്‌താബ്‌ സുൽത്താൻ എന്നിവർക്കെതിരെയും കേസെടുക്കാൻ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അനുമതി നൽകിയതായി റിപ്പോർട്ടുണ്ട്‌.  വിദേശത്തുനിന്നെത്തുന്ന നേതാക്കൾക്കായി  അതീവ സുരക്ഷാസംവിധാനങ്ങളുള്ള 73  വാഹനം വാങ്ങിയതിൽ 1195.2 ‌കോടി പാക്‌ രൂപ നഷ്‌ടം വരുത്തിയെന്നാണ്‌ കേസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top