14 October Monday

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019


ലണ്ടൻ
കൺസർവേറ്റീവ് പാർടി അധ്യക്ഷനായി തെരഞ്ഞെടുത്ത ബോറിസ് ജോൺസൺ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകും. സ്ഥാനമൊഴിയുന്ന തെരേസ മേയിൽനിന്ന‌് ബുധനാഴ്ച അദ്ദേഹം അധികാരം ഏറ്റെടുക്കും. ബക്കിങ്ഹാം കൊട്ടാരത്തിലായിരിക്കും സ്ഥാനമേൽക്കൽ. വിദേശ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ബോറിസിന്റെ എതിരാളി. ബോറിസ് ജോൺസൺ 92,153 വോട്ടും ഹണ്ട് 46,656 വോട്ടും നേടി.

ബ്രക‌്സിറ്റ് യാഥാർഥ്യമാക്കുമെന്ന‌് വിജയാഹ്ലാദപ്രകടനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. ബ്രക്‌സിറ്റിൽ ഇരുഭാഗത്തിനും യോജിക്കാവുന്ന കരാർ ഉണ്ടാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് തെരേസ മേയ്ക്ക് സ്ഥാനം ഒഴിയേണ്ടിവന്നത‌്. ലണ്ടൻ മുൻമേയർ ബോറിസ് ജോൺസനെ കനത്തവെല്ലുവിളിയാണ് കാത്തിരിക്കുന്നത‌്. പേർഷ്യൻ ഗൾഫ് മേഖലയിൽ ഇറാനുമായുള്ള തർക്കം പരിഹരിക്കുന്നതിനാകും ആദ്യ പരിഗണന.


പ്രധാന വാർത്തകൾ
 Top