20 May Monday

ശ്രീലങ്ക: മരിച്ചവരിൽ 10 ഇന്ത്യക്കാർ; 45 കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019


കൊളംബോ
ശ്രീലങ്കയിൽ ഈസ‌്റ്റർ ദിനത്തിലുണ്ടായ സ‌്ഫോടനപരമ്പരയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമീഷണറുടെ ഓഫീസ‌് അറിയിച്ചതാണിത‌്. ചൊവ്വാഴ‌്ച എ മരേഗൗഡ, എച്ച‌് പുട്ടരാജ എന്നിവരുടെ മരണംകൂടി സ്ഥിരീകിച്ചതോടെയാണിത‌്.  സ‌്ഫോടനത്തിൽ മരിച്ചവരുടെ മൊത്തം എണ്ണം 321 ആയി. 12 വിദേശ രാജ്യങ്ങളുടെ പൗരന്മാർ സ‌്ഫോടനത്തിൽ മരിച്ചു. ഇവരുടെ എണ്ണം 38 ആയി. സ‌്ഫോടനപരമ്പരയിൽ 45 കുട്ടികൾ മരിച്ചതായാണ‌് ഐക്യരാഷ‌്ട്രസഭയുടെ കണക്ക‌്. പല കുട്ടികളുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്നും ഐക്യരാഷ‌്ട്രസഭ വ്യക്തമാക്കി.

സ്‌ഫോടനത്തേിന‌ുപിന്നിൽ എൻടിജെ എന്ന ഭീകരസംഘടനയാണെന്ന‌് പ്രതിരോധ സഹമന്ത്രി റുവാൻ വിജയ് വർധന പറഞ്ഞു. സ‌്ഫോടനപരമ്പരയുടെ പിന്നിൽ തങ്ങളാണെന്ന അവകാശവാദവുമായി ഭീകരസംഘടനയായ ഐഎസ് രംഗത്തെത്തി.


പ്രധാന വാർത്തകൾ
 Top