23 November Monday

ചൈനീസ്‌ കമ്പനികൾ മെക്‌സിക്കോയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020


മെക്‌സിക്കോസിറ്റി
പതിനായിരക്കണക്കിനു ചൈനീസ്‌ വ്യവസായികൾ അമേരിക്കയിൽനിന്ന്‌ നിക്ഷേപം പിൻവലിക്കുന്നു. ഇതിനകം 70,000 ചൈനീസ്‌ ബിസിനസുകാർ അമേരിക്കയിലെ നിക്ഷേപം പിൻവലിച്ചതായി ജിയാങ്‌സു ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ പ്രതിനിധി ഷെങ്‌ജീ ഷൗ വ്യക്തമാക്കി. ഈ നിക്ഷേപങ്ങൾ മെക്‌സിക്കോയിലേക്ക്‌ മാറ്റും. 2020നും 2025നും ഇടയിൽ മെക്‌സിക്കോയിൽ ദശലക്ഷക്കണക്കിനു ചൈനീസ്‌ നിക്ഷേപമെത്തുമെന്നും ഷൗ പറഞ്ഞു.

ചൈനയിൽനിന്ന്‌ നിക്ഷേപം പിൻവലിക്കാൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ വ്യവസായികളോട്‌ ആവശ്യപ്പെടുന്നതിനിടെയാണ്‌ ഈ തിരിച്ചടി. ചൈനയിലെയും മെക്‌സിക്കോയിലെയും വ്യാപാരമേഖലകൾ തമ്മിലുണ്ടാക്കിയ തന്ത്രപ്രധാന വ്യാപാരസഖ്യത്തിന്റെ ഭാഗമായി ആദ്യവർഷം ഉൽപ്പാദന, വസ്‌ത്ര, വാഹന, അടിസ്ഥാന സാങ്കേതികവിദ്യാ രംഗങ്ങളിലായിരിക്കും നിക്ഷേപം.

ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര കരാർ ഇല്ലാതെതന്നെ ഈ സഖ്യസംവിധാനത്തിലൂടെ പ്രതിവർഷം 1900ൽപരം കോടി ഡോളറിന്റെ വാണിജ്യവിനിമയം ചൈന നടത്തിയിട്ടുണ്ട്‌. വരുംവർഷങ്ങളിൽ ഇത്‌ വർധിക്കുമെന്നും ഷൗ പറഞ്ഞു. നേട്ടമുണ്ടാകുന്ന മറ്റൊരു മേഖല വിനോദസഞ്ചാരം ആയിരിക്കുമെന്ന്‌ സഖ്യത്തിലുള്ള മെക്‌സിക്കൻ സ്ഥാപനമായ കോർസ കോർപറേഷന്റെ പ്രസിഡന്റ്‌ ഇയ്യെർമോ പെരെസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top