24 October Saturday

യുഎൻ പൊതുസഭാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020


ഐക്യരാഷ്‌ട്രകേന്ദ്രം
ഐക്യരാഷ്‌ട്ര സംഘടനയുടെ 75–-ാം വാർഷിക സമ്മേളനത്തിന്‌ തുടക്കമായി. രണ്ടാം ലോകയുദ്ധത്തിനൊടുവിൽ ലോകസമാധാനത്തിന്‌ രൂപം നൽകിയ ആഗോള സംഘടനയുടെ സമ്മേളനം ഇതാദ്യമായി വെർച്വലായാണ്‌ ചേരുന്നത്‌. കോവിഡുമൂലം അന്താരഷ്‌ട്ര യാത്രകൾക്ക്‌ നിയന്ത്രണമുള്ളതിനാൽ രാഷ്‌ട്ര നേതാക്കളും ഭരണാധികാരികളും അവരവരുടെ രാജ്യങ്ങളിലിരുന്ന്‌ ലോകത്തെ അഭിസംബോധന ചെയ്യും. റെക്കോഡ്‌ ചെയ്‌ത പ്രസംഗങ്ങൾ നേതാക്കൾ യുഎൻ ആസ്ഥാനത്തേക്ക്‌ അയച്ചുകൊടുത്തിട്ടുണ്ട്‌.

സാധാരണ എല്ലാ രാജ്യത്തുനിന്നുമായി പതിനായിരത്തോളം പേരാണ്‌ യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ എല്ലാവർഷവും സെപ്‌തംബറിൽ എത്തിയിരുന്നത്‌. വിവിധ യുഎൻ ഏജൻസികളിൽനിന്നും ലോകവേദികളിൽനിന്നും ഏകപക്ഷീയമായി പുറത്തുപോയ ആതിഥേയരായ അമേരിക്ക ഏറ്റവും ഒറ്റപ്പെട്ട സമ്മേളനമാണ്‌ ഇത്തവണത്തേത്‌. സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ കൂടുതൽ ബഹുരാഷ്‌ട്ര നയതന്ത്രത്തിന്റെ ആവശ്യം എടുത്തു പറഞ്ഞു.

സമഗ്രമായ പരിഷ്‌കാരമുണ്ടായില്ലെങ്കിൽ ഐക്യരാഷ്‌ട്ര സംഘടനയ്‌ക്ക്‌ വിശ്വാസ്യത നഷ്ടപ്പെടുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊതുസഭയുടെ ഉന്നതയോഗത്തിൽ വീഡിയോ പ്രസംഗത്തിൽ പറഞ്ഞു. രാഷ്‌ട്രങ്ങൾ തമ്മിൽ പരസ്‌പര ബഹുമാനവും സഹകരണവും വേണമെന്ന്‌ ചൈന പ്രസിഡന്റ്‌ ഷീ ജിൻപിങ്‌ പറഞ്ഞു. ഏറ്റവും വലിയ ശക്തിയായ അമേരിക്ക ഈ ഭൂമിയോട്‌ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന്‌ ക്യൂബൻ വിദേശമന്ത്രി ബ്രൂണോ റോഡ്രിഗസ്‌ കുറ്റപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top