26 May Tuesday

ഫിൻലൻഡ്‌ വീണ്ടും ലോകത്തിലെ ഏറ്റവും സന്തുഷ്‌ടരാജ്യം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020


ഹെൽസിങ്കി
ലോകത്തെ ഒരു മഹാമാരി കീഴടക്കുമ്പോൾ സന്തോഷം പൊതുവേ കുറവായിരിക്കും. എന്നാൽ, ഐക്യരാഷ്‌ട്രസംഘടനയിലെ വിദഗ്‌ധർ ഫിൻലൻഡിനെ തുടർച്ചയായി മൂന്നാംവർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി പ്രഖ്യാപിച്ചു. ഇതിനായി ഗവേഷകർ 156 രാജ്യങ്ങളിലെ ആളുകളുടെ സന്തോഷത്തിന്റെ തോതാണ്‌ വിലയിരുത്തിയത്‌. ജിഡിപി, സാമൂഹ്യ പിന്തുണ, വ്യക്തി സ്വാതന്ത്ര്യം , അഴിമതിയുടെ തോത്‌ എന്നിവ അടിസ്ഥാനമാക്കിയാണ്‌ സ്‌കോർ നിർണയിച്ചത്‌.

വടക്കൻ യൂറോപ്പിൽ ബാൾടിക് സമുദ്രത്തിന്റെ തീരത്തുള്ള കൊച്ചുരാജ്യമായ ഫിൻലൻഡിൽ സമ്പത്തുയർത്താൻ എണ്ണപ്പാടങ്ങളോ വിശേഷ ലോഹങ്ങളോ ഇല്ല. സമത്വമാണ് ഫിൻലൻഡിനെ മറ്റു രാജ്യങ്ങളിൽനിന്നു വേറിട്ട് നിർത്തുന്ന പ്രധാനഘടകം. ആൺ–-പെൺ വേർതിരിവില്ല, തൊഴിലാളി–-മുതലാളി വ്യത്യാസമില്ല. വിദ്യാഭ്യാസ രംഗത്തും ക്ഷേമ പദ്ധതികളിലും തുല്യത. പല രാജ്യങ്ങളും ചെറിയ കാര്യങ്ങളിൽ പോലും വിഘടിച്ച് തമ്മിൽത്തല്ലുമ്പോഴാണ് ഒരുമയുടെ മാതൃക ഫിൻലൻഡ്‌ ലോകത്തിനുമുന്നിൽ വയ്ക്കുന്നത്‌

മുൻ വർഷങ്ങളിലേതുപോലെ സ്വിറ്റ്സർലൻഡ്, ന്യൂസിലൻഡ്‌, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം നോർഡിക് രാജ്യങ്ങളും ആദ്യ പത്തിൽ സ്ഥാനം പിടിച്ചു. സിംബാവ്‌വെ, ദക്ഷിണ സുഡാൻ, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ്‌ ഈ വർഷത്തെ റാങ്കിങ്ങിൽ ഏറ്റവും താഴെയുള്ളത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top