20 October Tuesday

ഇന്ത്യക്കാർക്ക്‌ ദക്ഷിണാഫ്രിക്കയിൽ വിലക്ക്‌ തുടരും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

ജൊഹാന്നസ്‌ബർഗ്‌
കോവിഡ്‌ വ്യാപനംമൂലം നിർത്തിവച്ച അന്താരാഷ്‌ട്ര ഗതാഗതം പുനരാരംഭിക്കാൻ ഒരുങ്ങുന്ന ദക്ഷിണാഫ്രിക്ക ഇന്ത്യക്കാർക്ക്‌ പ്രവേശനം വിലക്കിയേക്കും. ഇപ്പോൾ പ്രതിദിന കോവിഡ്‌ കേസുകളും മരണവും ഏറ്റവും കൂടുതൽ ഇന്ത്യയിലായതിനാൽ എങ്ങനെ ഇളവ്‌ നൽകും എന്ന ധർമസങ്കടത്തിലാണ്‌ സുഹൃദ്‌രാജ്യമായ ദക്ഷിണാഫ്രിക്ക ഒക്‌ടോബർ ഒന്നുമുതൽ ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ അടുത്ത ഇളവ്‌ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്‌ ദക്ഷിണാഫ്രിക്ക.

അഞ്ച്‌ രാഷ്‌ട്രം ഉൾപ്പെടുന്ന ബ്രിക്‌സ്‌ കൂട്ടായ്‌മയിലെ അംഗമായ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ മറ്റ്‌ അംഗരാജ്യങ്ങൾക്ക്‌ ഇളവ്‌ നൽകണം എന്നുണ്ട്‌. ചൈന കോവിഡ്‌ തീർത്തും നിയന്ത്രിച്ചതിനാൽ പ്രശ്‌നമില്ല. അവിടെ അവസാന കോവിഡ്‌ മരണം ഉണ്ടായത്‌ നാല്‌ മാസം മുമ്പാണ്‌. റഷ്യയും ഒരു പരിധിവരെ നിയന്ത്രിച്ചു. ബ്രസീൽ ആഗോള മരണത്തിൽ രണ്ടാംസ്ഥാനത്താണെങ്കിലും അൽപ്പം അയവുണ്ട്‌. എന്നാൽ, ഇന്ത്യയിൽ രൂക്ഷമാണ്‌ സ്ഥിതി.

വിലക്ക്‌ ഏർപ്പെടുത്തേണ്ട രാജ്യങ്ങളുടെ പട്ടിക മറ്റ്‌ മന്ത്രാലയങ്ങളുമായി ആലോചിച്ച്‌ ആരോഗ്യമന്ത്രാലയം തയ്യാറാക്കിവരികയാണ്‌. നയതന്ത്ര, വ്യാപാര ബന്ധങ്ങളെ ബാധിക്കാതെ നോക്കണം. അടുത്തയാഴ്‌ച ആദ്യത്തോടെ പൂർത്തിയാകും. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്‌ തുടങ്ങിയ രാജ്യങ്ങളും വിലക്കുള്ളവയുടെ പട്ടികയിൽ ഉണ്ടാകും എന്നാണ്‌ സൂചന. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും ആർക്കൊക്കെ പ്രവേശനം അനുവദിക്കണം എന്ന്‌ തീരുമാനിക്കുക എന്ന്‌ വിനോദസഞ്ചാര മന്ത്രി മാമലോകോ കുബായി എൻഗുബാനെ പറഞ്ഞു. രണ്ടാഴ്‌ച കൂടുമ്പോൾ പട്ടിക പുനഃപരിശോധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top