24 November Tuesday

ചലച്ചിത്രരംഗത്തും ഇസ്രയേൽ–-യുഎഇ സഹകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020


ദുബായ്‌
ടെലിവിഷൻ പരിപാടികളുടെ നിർമാണത്തിൽ സഹകരിക്കാൻ ഇസ്രയേലിലെയും യുഎഇയിലെയും സർക്കാർ ചലച്ചിത്ര ഏജൻസികൾ കരാറിലെത്തി. അമേരിക്കൻ ആവശ്യപ്രകാരം ഇരുരാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിനുശേഷം മറ്റ്‌ വിവിധ രംഗങ്ങളിൽ സഹകരണത്തിന്‌ ധാരണയായിട്ടുണ്ട്‌.

ഒന്നിച്ച്‌ ചലച്ചിത്ര, ടെലിവിഷൻ പരിപാടികളുടെ നിർമാണത്തിനും സംയുക്ത ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനും ഇസ്രയേലി ഫിലിം ഫണ്ട്‌, ജെറുസലേം ഫിലിം സ്‌കൂൾ എന്നിവയുമായി കരാർ ഒപ്പിട്ടതായി അബുദാബി ഫിലിം കമീഷൻ അറിയിച്ചു. കരാറനുസരിച്ച്‌ യുഎഇയിൽനിന്ന്‌ വിദ്യാർഥികൾ ഇസ്രയേലിലെ സാം സ്‌പീഗൽ ഫിലിം ആൻഡ്‌ ടെലിവിഷൻ സ്‌കൂളിൽ പഠിക്കാൻ എത്തും. പലസ്‌തീനിലെ അധിനിവേശം അവസാനിപ്പിക്കാൻ വിവിധ അറബ്‌, പുരോഗമന സംഘടനകൾ ഇസ്രയേലിനെതിരെ പ്രഖ്യാപിച്ചിട്ടുള്ള ഉപരോധത്തിന്റെ ലംഘനം കൂടിയാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top