31 October Saturday

വനിതാ ജഡ്‌ജിയെ നിയമിക്കുമെന്ന്‌ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020


വാഷിങ്‌ടൺ
വെള്ളിയാഴ്‌ച മരിച്ച ജസ്റ്റിസ്‌ റൂത്‌ ബേഡർ ഗിൻസ്‌ബർഗിനു പകരമായി അമേരിക്കൻ സുപ്രീംകോടതി ജഡ്‌ജിയായി ഒരു വനിതയെത്തന്നെ താൻ നിർദേശിക്കുമെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. നാൽപ്പത്തഞ്ചോളം പേരുടെ (പുരുഷന്മാരടക്കം) പട്ടികയും ചുരുക്കപ്പട്ടികയും തന്റെ പക്കലുണ്ടെന്ന്‌ ട്രംപ്‌ പറഞ്ഞു. വടക്കൻ കാരലൈനയിൽ റിപ്പബ്ലിക്കൻ പാർടി റാലിയിൽ പ്രസംഗിച്ച ട്രംപ്‌ ആരായിരിക്കണം പുതിയ ജഡ്‌ജി, പുരുഷനോ സ്‌ത്രീയോ എന്ന്‌ സദസ്സിനോട്‌ ചോദിച്ചു. സ്‌ത്രീയെന്ന്‌ സദസ്സിൽനിന്ന്‌ ഉച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോൾ അതു തന്നെയാണ്‌ താൻ ഉദ്ദേശിക്കുന്നതെന്ന്‌ ട്രംപ്‌ പറഞ്ഞു. ജോ ബൈഡൻ കമല ഹാരിസിനെ മത്സര പങ്കാളിയാക്കിയ തോടെ, സ്‌ത്രീകളുടെ വോട്ട്‌ ചോരാതിരിക്കാനാണ്‌ ട്രംപിന്റെ നീക്കം.തെരഞ്ഞെടുപ്പിന്‌ ഒന്നരമാസത്തിൽ താഴെ മാത്രമുള്ളപ്പോൾ തിടുക്കത്തിൽ ജഡ്‌ജിയെ നിയമിക്കാനൊരുങ്ങുന്നതിനെ ഡെമോക്രാറ്റുകൾ എതിർക്കുന്നുണ്ട്‌. ഒബാമ ഭരണകാലത്ത്‌ തെരഞ്ഞെടുപ്പിന്‌ 10 മാസം ഉണ്ടായിരിക്കുമ്പോൾ പോലും സുപ്രീംകോടതി ജഡ്‌ജിയുടെ ഒഴിവ്‌ നികത്തുന്നത് അന്നത്തെ റിപ്പബ്ലിക്കൻ സെനറ്റ്‌  തടഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top