25 June Friday

യുഎസിൽ പെൺകുട്ടിയെ 
പൊലീസ്‌ വെടിവച്ച്‌ കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Apr 22, 2021


കൊളംബസ്‌
അമേരിക്കയിൽ പൊലീസ്‌ അതിക്രമങ്ങൾക്ക്‌ അറുതിയില്ല. ജോർജ്‌ ഫ്ലോയിഡ്‌ കൊലപാതക കേസിൽ കോടതി വിധി പറയുന്നതിന്‌ മിനിറ്റുകൾമുമ്പ്‌ കൊളംബസിൽ കൗമാരക്കാരിയെ പൊലീസ്‌ വെടിവച്ച്‌ കൊന്നു. ഒരു സ്ത്രീ തങ്ങളെ കുത്തിക്കൊല്ലാൻ ശ്രമിക്കുന്നു എന്ന ടെലിഫോണിൽക്കൂടി വന്ന പരാതിയെത്തുടർന്ന്‌ ചൊവ്വാഴ്ച രാത്രി നഗരത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തെത്തിയ ഒഹയോ കുറ്റാന്വേഷക വിഭാഗം പൊലീസുകാരാണ്‌ പെൺകുട്ടിയെ വെടിവച്ചത്‌.

ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പൊലീസുകാരുടെ യൂണിഫോമിൽ ഘടിപ്പിച്ച ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നതായി മേയർ ആൻഡ്രു ജിന്തർ പറഞ്ഞു.

സാൻ അന്റോണിയോയിലും പൊലീസ്‌ ഒരാളെ വെടിവച്ച്‌ കൊന്നു. നഗരത്തിൽ ഒരാളെ വെടിവച്ച്‌ കൊന്ന നാൽപ്പത്തൊമ്പതുകാരനെയാണ്‌ കൊന്നത്‌. സ്ഥലത്തെത്തിയ തങ്ങൾക്കുനേരെ ഇയാളാണ്‌ ആദ്യം വെടിവച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top