02 December Wednesday

ഇസ്രയേലി വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


ജറുസലേം
ഇസ്രയേൽ വികസിപ്പിച്ച കോവിഡ്‌ വാക്സിൻ ‘ബ്രിലൈഫ്‌’ മനുഷ്യരിൽ പരീക്ഷിക്കുന്നു. ഇസ്രയേലി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബയോളജിക്കൽ റിസർച്ചാണ്‌‌ (ഐബർ) വാക്സിൻ വികസിപ്പിച്ചത്‌. മാസാവസാനത്തോടെ ക്ലിനിക്കൽ ട്രയൽ ആരംഭിക്കുമെന്ന്‌ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ്‌ പ്രഖ്യാപിച്ചു.

ഫെബ്രുവരിയിലാണ്‌ ഐബർ വാക്സിനായുള്ള ഗവേഷണം തുടങ്ങിയത്‌. മനുഷ്യരിലെ പരീക്ഷണം എത്രനാൾ നീണ്ടുനിൽക്കുമെന്നോ വാക്സിൻ വിപണിയിൽ എന്ന്‌ ലഭ്യമാകുമെന്നോ അറിവായിട്ടില്ല.
അതേസമയം, ചൈന സിനോവാക്‌ കമ്പനി വികസിപ്പിച്ച  ‘കൊറോണവാക്’ വാക്സിൻ സുരക്ഷിതമാണെന്ന്‌ ബ്രസീൽ പറഞ്ഞു. ബുടാന്റൻ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 13,000 വളന്റിയർമാരിൽ ‌ വാക്സിൻ പരീക്ഷിക്കുകയാണ്‌. ഇതിനകം 9000 പേരിൽ പരീക്ഷിച്ചതിൽ ഫലം പ്രതീക്ഷ നൽകുന്നതാണെന്ന്‌ സാവോ പോളോ ഗവർണർ ജോ ഡോറിയ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top