02 December Wednesday

കറുത്തവർ രാജിവച്ചു; പൊലീസ്‌ സംഘടനകൾ ട്രംപിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


ഫിലാഡൽഫിയ
പൊലീസ്‌ അതിക്രമങ്ങൾക്കെതിരെ പ്രക്ഷോഭം വ്യാപകമായിരിക്കെ, പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡോണൾഡ്‌ ട്രംപിന്‌ പിന്തുണയുമായി അമേരിക്കൻ പൊലീസ്‌ സംഘടനകൾ. ആദ്യമായാണ്‌ പൊലീസ്‌ സംഘടനകൾ ഒരു സ്ഥാനാർഥിക്ക്‌ പരസ്യപിന്തുണ പ്രഖ്യാപിക്കുന്നത്‌. അതേസമയം, വംശീയവിവേചനം പ്രോത്സാഹിപ്പിക്കുന്ന ട്രംപിനെ പിന്തുണയ്‌ക്കുന്നതിൽ പ്രതിഷേധിച്ച്‌ കറുത്തവംശക്കാരായ നിരവധി ഓഫീസർമാർ സംഘടനകളിൽനിന്ന്‌ രാജിവച്ചു.

അമേരിക്കയിൽ പൊലീസ്‌ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾക്കുള്ളിൽ വംശീയവിവേചനം രൂക്ഷമാണെന്ന ആരോപണം ശക്തമാണ്‌. ജോർജ്‌ ഫ്ലോയ്‌ഡ്‌ വധത്തിനുശേഷം കറുത്തവംശക്കാരായ ഉദ്യോഗസ്ഥർ വലിയ സമ്മർദം നേരിടുന്നു. ഇതിനിടയിലാണ്‌ പ്രദേശിക, സംസ്ഥാന, ദേശീയ സംഘടനകൾ ട്രംപിന്‌ പരസ്യപിന്തുണ പ്രഖ്യാപിച്ചത്‌.

കറുത്തവംശക്കാർക്കെതിരെയുള്ള പൊലീസ്‌ ആക്രമണങ്ങൾക്കെതിരെ ആഗസ്തിൽ നാഷണൽ അസോസിയേഷൻ ഓഫ്‌ ബ്ലാക്ക്‌ ലോ എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസേഴ്‌സ്‌ കത്തെഴുതിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top