19 July Friday

കുത്തിവയ‌്‌പ‌ിൽ വിശ്വാസമില്ലായ‌്‌മ; മുൻപന്തിയിൽ യൂറോപ്പ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

ലണ്ടൻ > യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിരോധ കുത്തിവയ്‌പുകളോട‌് വിശ്വാസക്കുറവെന്ന‌് വെൽക്കം ട്രസ്റ്റ‌് അനാലിസിസിന്റെ റിപ്പോർട്ട‌്. അഞ്ചാംപനി, റൂബെല്ല തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാർഗം കുത്തിവയ‌്പാണെന്ന ശാസ‌്ത്രീയ തെളിവുകളിരിക്കെ കുത്തിവയ‌്പുകളോടുള്ള ജനങ്ങളുടെ വിശ്വാസക്കുറവ‌് പുറകോട്ടടിപ്പിക്കുമെന്ന‌് റിപ്പോർട്ടിൽ പറയുന്നു. 

ഉയർന്നവരുമാനം ലഭിക്കുന്ന ആളുകൾക്കിടയിലാണ‌് കുത്തിവയ‌്പ് സുരക്ഷിതമാണോ എന്ന ആശങ്കയുള്ളതെന്നും യൂറോപ്യൻ രാജ്യമായ ഫ്രാൻസിൽ മൂന്നിൽ ഒരു വിഭാഗം വാക‌്സിനേഷനെതിരാണെന്നും റിപ്പോർട്ടിൽ പറയുന്നു. പാശ്ചാത്യ യൂറോപ്പിൽ 59 ശതമാനവും കിഴക്കൻ യൂറോപ്പിൽ 50 ശതമാനം ആളുകളും മാത്രമാണ‌് കുത്തിവയ്പ് സുരക്ഷിതമാണെന്ന‌് വിശ്വസിക്കുന്നത‌്. അതേസമയം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ 95 ശതമാനവും കിഴക്കൻ ആഫ്രിക്കയിൽ 92 ശതമാനം ജനങ്ങളും കുത്തിവയ്പ് സുരക്ഷിതമാണെന്ന‌് വിശ്വസിക്കുന്നവരാണ‌്. ‌

ലോകത്താകമാനം 79 ശതമാനം ജനങ്ങൾ കുത്തിവയ‌്പ് സുരക്ഷിതമാണെന്ന‌് വിശ്വസിക്കുമ്പോൾ യൂറോപ്പിലെ കണക്കുകൾ ആശങ്കയുളവാക്കുന്നതാണെന്ന‌് വെൽക്കം ട്രസ്റ്റ‌് പ്രതിനിധി ഇമ്രാൻ ഖാൻ പറഞ്ഞു. പോളിയോ, വസൂരി തുടങ്ങിയ രോഗങ്ങളെ പൂർണമായും ദൂരീകരിക്കാൻ കഴിഞ്ഞത‌് കുത്തിവയ‌്പ‌് മൂലമാണെന്നും ജനങ്ങളിൽ കുത്തിവയ‌്പിന്റെ ആവശ്യകതയെപ്പറ്റി ബോധവൽകരണം നടത്തണമെന്നും ഖാൻ വ്യക്തമാക്കി.
പലബാഹ്യ സമ്മർദങ്ങളും കുത്തിവയ‌്പിനെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും ഭയംകാരണം ജനങ്ങൾ ഇത്തരം പ്രചാരണങ്ങളിൽ വീണുപോവുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
140 രാജ്യത്തിലായി 140,000 ആളുകളിൽനിന്ന‌് എടുത്ത പ്രതികരണങ്ങൾ ക്രോഡീകരിച്ചാണ‌് വെൽക്കം ട്രസ്റ്റ‌് റിപ്പോർട്ട‌് തയ്യാറാക്കിയിരിക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top