15 May Saturday

സിപിസി വിദേശകാര്യ 
മേധാവി യുഎസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 20, 2021


വാഷിങ്‌ടൺ
ചൈനീസ്‌ കമ്യൂണിസ്റ്റ് പാർടിയുടെ വിദേശകാര്യ മേധാവിയുടെ രണ്ടു ദിവസ  അമേരിക്കൻ സന്ദർശനത്തിന്‌ തുടക്കം. വിവിധ വിഷയങ്ങളിൽ യുഎസ്– ചെെന ബന്ധം വഷളായിരിക്കെയാണ് യാങ് ജീച്ചി യുഎസിലെത്തിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ജീച്ചി ചർച്ച നടത്തി.  അമേരിക്കയിൽ ജോ ബെെഡൻ അധികാരത്തിലേറിയശേഷം ആദ്യമായാണ് ഇരു രാജ്യത്തിന്റെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തുന്നത്.

അലാസ്കയിൽ നടത്തിയ ചർച്ചയ്‌ക്കുശേഷം മാധ്യമങ്ങളോട്‌ ഇരുരാജ്യവും പരസ്പരം പഴി ചാരി. അമേരിക്കയിൽ അവിടത്തെ ജനാധിപത്യം സംബന്ധിച്ച്‌ അസംതൃപ്തി നിലനിൽക്കുന്ന കാലത്ത് മറ്റു രാജ്യങ്ങൾക്കുമേൽ തങ്ങളുടെ ‘ജനാധിപത്യം’ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചെെന ആവശ്യപ്പെട്ടു. 

യുഎസിന്റെ അനാവശ്യ ആരോപണങ്ങൾ ചെെന അംഗീകരിക്കില്ലെന്ന് ചെെനയിൽ മനുഷ്യാവകാശ പ്രശ്നങ്ങളുണ്ടെന്ന യുഎസ് ആരോപണം തള്ളി ചെെന വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top