04 April Saturday

പൗരത്വ ഭേദഗതി നിയമം അനാവശ്യമെന്ന്‌ ഷെയ്‌ഖ്‌ ഹസീന

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020


ദുബായ്‌
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും എന്നാല്‍ തീര്‍ത്തും അനാവശ്യമാണെന്നും ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീന. യുഎഇ സന്ദര്‍ശനത്തിഞനിടെയാണ് പ്രതികരണം.

‘ഇന്ത്യൻ സർക്കാർ എന്തുകൊണ്ടാണിങ്ങനെ ചെയ്‌തതെന്നറിയില്ല. ഇത്‌ അനാവശ്യമായിരുന്നു. ഇന്ത്യയിൽനിന്ന്‌ കുടിയേറ്റങ്ങൾ ഉള്ളതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, ഇന്ത്യക്കകത്ത്‌ ജനങ്ങൾ ധാരാളം പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്‌.

എന്നിരുന്നാലും പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ രജിസ്റ്ററിനെയും ഇന്ത്യയുടെ ആഭ്യന്തര വിഷയമായാണ്‌ ബംഗ്ലാദേശ്‌ കാണുന്നത്‌ ’ ഹസീന പറഞ്ഞു. ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ നിലവിൽ നല്ല ബന്ധത്തിലാണെന്നും അവർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top