15 July Wednesday

കോവിഡ്‌ : അമേരിക്കയിൽ മരണം 90,000 കടന്നു; രോഗബാധിതർ 15 ലക്ഷത്തിലധികം

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020


വാഷിങ്‌ടൺ
അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ശനിയാഴ്‌ച 90000 കടന്നു. രോഗം ബാധിച്ചവരുടെ എണ്ണം 15 ലക്ഷത്തിലധികമായി. ഇതിൽ 339232 പേർ ശനിയാഴ്‌ചവരെ സുഖപ്പെട്ടു. ശനിയാഴ്‌ച ആദ്യ മരണം റിപ്പോർട്ട്‌ ചെയ്‌ത നേപ്പാളിൽ ഞായറാഴ്‌ച ഒരു യുവാവ്‌ കൂടി മരിച്ചു. ഇന്ത്യയിൽനിന്ന്‌ എത്തിയശേഷം സമ്പർക്കവിലക്കിലായിരുന്നയാളാണ്‌ മരിച്ചത്‌. ശനിയാഴ്‌ച ഒരു യുവതിയാണ്‌ മരിച്ചത്‌. നേപ്പാളിൽ ആകെ 292 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.

ഇതേസമയം സ്‌പെയിനിൽ രണ്ട്‌ മാസത്തിനിടെ ഏറ്റവും കുറവ്‌ മരണം റിപ്പോർട്ട്‌ ചെയ്‌തത്‌ ഞായറാഴ്‌ചയാണ്‌. 87 പേർ കൂടി മരിച്ചതോടെ ഇവിടെ മരണസംഖ്യ 27650 ആയി. മരണസംഖ്യയിൽ അഞ്ചാമതാണ്‌ സ്‌പെയിൻ. രോഗികളുടെ എണ്ണത്തിൽ റഷ്യ സ്‌പെയിനിനെ മറികടന്ന്‌ രണ്ടാമതായി. 281752 പേർക്കാണ്‌ റഷ്യയിൽ രോഗം സ്ഥിരീകരിച്ചത്‌. റഷ്യയിൽ 2631 പേരാണ്‌ മരിച്ചത്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top