17 August Wednesday

ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ്‌ മരുന്ന്‌ പരീക്ഷണം

വെബ് ഡെസ്‌ക്‌Updated: Friday Dec 17, 2021


ജൊഹാന്നസ്‌ബെർഗ്‌
അമേരിക്കൻ–- ഇസ്രയേൽ കമ്പനി നിർമിച്ച പുതിയ കോവിഡ്‌ മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം ദക്ഷിണാഫ്രിക്കയിൽ തുടങ്ങി. ഒറാവാക്സ്‌ മെഡിക്കൽ ഇന്റർനാഷണലിന്റെ തുള്ളിമരുന്ന്‌ ‘വൈറസ്‌ ലൈക്ക്‌ പാർട്ടിക്കിൾസി’ന്റെ പരീക്ഷണമാണ്‌ ആരംഭിച്ചത്‌.  ഒരു ഡോസ്‌ വാക്‌സിൻപോലും സ്വീകരിക്കാത്തതും കോവിഡ്‌ പിടിപെടാത്തതുമായ ആളുകളിലാണ്‌ പരീക്ഷണം. ജനതയുടെ വലിയൊരു ഭാഗത്തിനും കോവിഡ്‌ വാക്‌സിൻ ലഭ്യമായിട്ടില്ല എന്നതാണ്‌ ദക്ഷിണാഫ്രിക്കയെ വാക്‌സിൻ പരീക്ഷണത്തിനായി തെരഞ്ഞെടുക്കാൻ മുഖ്യ കാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top