23 May Thursday

ഫിൻലൻഡ‌ിൽ സോഷ്യൽ ഡെമോക്രാറ്റിന്‌ വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

ഹെൽസിങ്കി > ഫിൻലൻഡിൽ കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റിക‌് പാർടി(എസ‌്ഡിപി)ക്ക‌് വിജയം. ഇഞ്ചോടിഞ്ച‌് മത്സരം നടന്ന തെരഞ്ഞെടുപ്പിൽ 17.7 ശതമാനം വോട്ട‌് നേടിയാണ‌് എസ‌്ഡിപി വിജയിച്ചത‌്. വലതുപക്ഷ പാർടിയായ ഫിൻസ‌് പാർടി 17.5 ശതമാനം വോട്ട‌് നേടി രണ്ടാമതെത്തി. നാഷണൽ സഖ്യപാർടി 17 ശതമാനവും സെന്റർ പാർടി 13.8 ശതമാനം വോട്ടും നേടി. നൂറ‌് വർഷത്തിനിടയിൽ ഇതാദ്യമാണ‌് ഫിൻലൻഡിൽ ഒരു പാർടിയും 20 ശതമാനത്തിന‌് മുകളിൽ വോട്ട‌് നേടാത്തത‌്. സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ വിവിധ പാർടികൾ തുടങ്ങിക്കഴിഞ്ഞു.

എസ‌്ഡിപി ചെയർമാൻ ആന്റി റിനേ സർക്കാർ രൂപീകരിക്കാൻ സന്നദ്ധത അറിയിച്ചു. അങ്ങനെ സംഭവിച്ചാൽ 2003ന‌ുശേഷം രാജ്യത്ത‌് അധികാരമേൽക്കുന്ന ആദ്യ ഇടത‌് ആഭിമുഖ്യമുള്ള പ്രധാനമന്ത്രിയായി റിനേ മാറും. തെരഞ്ഞെടുപ്പിൽ മധ്യ ഇടത‌്, ഇടത‌ുപക്ഷ പാർടികൾക്ക‌് ലഭിച്ച വോട്ടുശതമാനം വർധിച്ചു. ഗ്രീൻ ലീഗ‌് 11.5 ശതമാനം വോട്ടും ഇടതുസഖ്യം 8.2 ശതമാനംവോട്ടും നേടി.


പ്രധാന വാർത്തകൾ
 Top