21 July Sunday

ചന്ദ്രനിലേക്ക‌് ആദ്യ ബഹിരാകാശ യാത്രിക

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

വാഷിങ‌്ടൺ > അപ്പോളോ ദൗത്യത്തിന‌ു 24 വർഷങ്ങൾക്ക‌ുശേഷം 2024ൽ ചന്ദ്രനിലേക്ക‌് വീണ്ടും മനുഷ്യനെ അയക്കാൻ ഒരുങ്ങി നാസ. ഇത്തവണ സ‌്ത്രീ യാത്രികയായിരിക്കും ചന്ദ്രനിൽ കാലുകുത്തുക.

‘ആർടെമിസ‌്’ എന്ന‌ാണ‌് ദൗത്യത്തിന്റെ പേര്. ഗ്രീക്ക‌് പുരാണമനുസരിച്ച‌് അപ്പോളോയുടെ ഇരട്ടസഹോദരിയാണ‌് ആർടെമിസ‌്. എന്നാൽ, ഈ സ‌്ത്രീ യാത്രിക ആരായിരിക്കും എന്നതിനെ സംബന്ധിച്ച‌് തീരുമാനമുണ്ടായിട്ടില്ല.  നാസയിൽത്തന്നെയുള്ള 12 വനിതാ ബഹിരാകാശസഞ്ചാരികളിൽ ഒരാളാകാനാണ‌് സാധ്യത.

ഇവരെല്ലാവരുംതന്നെ 40–-53 വയസ്സ‌് പ്രായമുള്ളവരാണ‌്. 1990ൽ ആയിരക്കണക്കിനാളുകളിൽനിന്ന‌് ചന്ദ്രനിലേക്ക‌് പോകാനുള്ള ദൗത്യത്തിനായി തെരഞ്ഞെടുത്തതാണ‌് ഇവരെ. നാലംഗ സംഘത്തെയായിരിക്കും ചന്ദ്രനിലേക്ക‌് അയക്കുക. ഇവരിൽ രണ്ട‌് പേരായിരിക്കും ചന്ദ്രനിലിറങ്ങുക.


പ്രധാന വാർത്തകൾ
 Top