02 July Thursday

കുർദ്‌ മേയർമാരെ തുർക്കി തടവിലാക്കി

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020


അങ്കാറ
കുർദ്‌ വംശജർക്ക്‌ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ മേയർമാരെ തുർക്കി സർക്കാർ പുറത്താക്കി.  ഇങ്ക്‌ദിർ, സിയേർട്ട്‌‌, ബേകൻ, കർട്ടലൻ എന്നിവിടങ്ങളിലെ മേയർമാരെയാണ്‌ പുറത്താക്കിയത്‌. ഇവരുടെ പാർടികൾക്ക്‌ കുർദ്‌ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന്‌ ആരോപിച്ചാണിത്‌. മേയർമാരെ വീട്ടുതടങ്കലിലാക്കുകയും ഓഫീസിൽ സർക്കാർ അനുകൂലികളെ നിയമിക്കുകയും ചെയ്തു.

പീപ്പിൾസ്‌ ഡെമോക്രാറ്റിക് പാർടിയുടെ (എച്ച്‌ഡിപി) മേയർമാരെയാണ്‌ പുറത്താക്കിയത്‌. ഇവർക്ക്‌ നിരോധിത കുർദിസ്ഥാൻ വർക്കേഴ്‌സ്‌ പാർടിയുമായി (പികെകെ) ബന്ധമുണ്ടെന്നാണ്‌ സർക്കാരിന്റെ വാദം. തുർക്കി സർക്കാർ 2019ലെ തെരഞ്ഞെടുപ്പിനുശേഷം 45 മേയർമാരെ പദവിയിൽനിന്ന്‌ നീക്കുകയും 21 പേരെ ജയിലിലടയ്ക്കുകയും ചെയ്തിരുന്നു .


പ്രധാന വാർത്തകൾ
 Top