13 December Friday

540 കോടി വ്യാജ അക്കൗണ്ട്‌ ഫെയ്‌സ്‌ബുക്ക്‌ പൂട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019


സാൻ ഫ്രാൻസിസ്‌കോ
ഈ വർഷം 540 കോടി വ്യാജ അക്കൗണ്ടുകൾ ഒഴിവാക്കിയതായി ഫെയ്‌സ്‌ബുക്ക്‌ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ അടങ്ങിയതും കൃത്രിമവുമായ അക്കൗണ്ടുകളാണ്‌ നിർത്തലാക്കിയത്‌. വ്യാജവും അധിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നതുമായ അക്കൗണ്ടുകൾ കണ്ടെത്താൻ സംവിധാനം ശക്തമാക്കിയതായും ഫെയ്‌സ്‌ബുക്ക്‌ പറഞ്ഞു. വ്യാജ അക്കൗണ്ടുകൾ  ഉണ്ടാക്കാനുള്ള ദശലക്ഷക്കണക്കിന്‌ ശ്രമങ്ങളാണ്‌ ഇതിലൂടെ ദിവസവും തടയുന്നത്‌. എങ്കിലും സാങ്കേതികവിദ്യ പരിമിതമാണെന്നും തെറ്റുകൾ സംഭവിക്കുന്നതായും ഫെയ്‌സ്‌ബുക്ക്‌  പറഞ്ഞു.

അക്കൗണ്ടുകളുടെ വിവരം തേടി ഇന്ത്യയുടേതടക്കം നിരവധി സർക്കാരുകൾ സമീപിക്കാറുണ്ടെന്നും അപേക്ഷകളിലെ നിയമപരമായ സാധുത ഉറപ്പാക്കാറുണ്ടെന്നും ഫെയ്‌സ്‌ബുക്ക്‌ ഡെപ്യൂട്ടി ജനറൽ കോൺസൽ ക്രിസ്‌ സോൻഡർബി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top