24 November Tuesday

പന്നികളിൽനിന്ന്‌ പകരാവുന്ന കൊറോണയും ഭീഷണി

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020


വാഷിങ്‌ടൺ
പന്നികളിൽ ഗുരുതരമായ വയറിളക്കത്തിന്‌ കാരണമാകുന്ന സ്വൈൻ അക്യൂട്ട്‌ ഡയേറിയ സിൻഡ്രം കൊറോണവൈറസ്‌ (സാഡ്‌സ്‌കോവ്‌) മനുഷ്യരിലേക്ക്‌ പകരാൻ സാധ്യതയെന്ന്‌ ശാസ്ത്രജ്ഞർ. പകർന്നാൽ നിലവിൽ കോവിഡ്–-‌19ന്‌ കാരണമാകുന്ന സാർസ്‌കോവ്‌– -2വിനൊപ്പമോ അതിൽക്കൂടുതലോ പ്രഹരശേഷിയുള്ളതായി മാറുമെന്ന്‌ നോർത്ത്‌ കാരലൈന സർവകലാശാലയിലെ ഗവേഷകർ മുന്നറിയിപ്പ്‌ നൽകുന്നു.

വവ്വാലിൽ 2016ലാണ്‌ വൈറസിനെ ‌ആദ്യം കണ്ടെത്തിയത്‌. ചൈനയിലെ വിവിധയിടങ്ങളിൽ ഇത്‌ പന്നികളെ ബാധിച്ചതായി തിരിച്ചറിഞ്ഞു. അന്നനാളത്തെയും ദഹനവ്യവസ്ഥയെയുമാണ്‌ സാഡ്‌സ്‌കോവ്‌ ബാധിക്കുകയെന്ന്‌ പിഎഎൻഎസ്‌ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചെറിയ പന്നികളിൽ മരണകാരണമാകാം.

ഇതുവരെ മനുഷ്യരിലേക്ക്‌ പകർന്നതായി സ്ഥിരീകരിച്ചിട്ടില്ല. പന്നിച്ചന്തകളും അനുബന്ധ ‌വ്യവസായങ്ങളും സജീവമായ രാജ്യങ്ങളിൽ ഇതിന്‌ സാധ്യതയുണ്ട്‌. ഇവയ്‌ക്ക്‌ മനുഷ്യരുടെ വൃക്കയിലും കുടലുകളിലും വേഗത്തിൽ പെരുകാനാവും. വൈറസിനെതിരെ റെംഡെസിവിർ മരുന്ന്‌ ഫലപ്രദമെന്ന്‌ പ്രാഥമിക പഠനത്തിൽ തെളിഞ്ഞു. എന്നാൽ, വാക്സിൻ കണ്ടെത്തുംവരെ പൂർണ സുരക്ഷിതരെന്ന്‌ പറയാനാകില്ലെന്നും ഗവേഷകർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top